കനത്ത തോല്‍വി, പിന്നാലെ പിഴ, പോയിന്റ് നഷ്ടം; പാകിസ്ഥാന്റെ കഷ്ടകാലത്തിനു മാറ്റമില്ല

മാച്ച് റഫറി ജവഗല്‍ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള ഐസിസി എലൈറ്റ് പാനലാണ് പിഴ ചുമത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വമ്പന്‍ തോല്‍വി വഴങ്ങിയതിനു പിന്നാലെ പാകിസ്ഥാനു മറ്റൊരു തിരിച്ചടി കൂടി. സ്ലോ ഓവര്‍ റേറ്റിനു പാക് ടീമിനു മാച്ച് ഫീസിന്റെ പത്ത് ശതമാനം പിഴ ചുമത്തി. ഒപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് പോയിന്‍രും അവര്‍ക്ക് നഷ്ടമായി. 

മാച്ച് റഫറി ജവഗല്‍ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള ഐസിസി എലൈറ്റ് പാനലാണ് പിഴ ചുമത്തിയത്. നിശ്ചിത സമയം കഴിഞ്ഞിട്ടും രണ്ട് ഓവര്‍ പിന്നെയും എറിയാന്‍ ബാക്കിയുണ്ടായിരുന്നു. ഇതാണ് പാകിസ്ഥാന് തിരിച്ചടിയായത്. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ 66.67 പോയിന്റില്‍ നിന്നു അവര്‍ 61.11 പോയിന്റിലേക്ക് വീണു. ഇതോടെ 66.67 പോയിന്റുള്ള ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കയറി. പെര്‍ത്തിലെ തോല്‍വിയും പിന്നാലെ രണ്ട് പോയിന്റ് നഷ്ടമായതുമാണ് അവര്‍ക്ക് തിരിച്ചടിയായത്. 

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 450 റണ്‍സ് കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ വെറും 89 റണ്‍സിനു തകര്‍ന്നടിഞ്ഞു വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. 360 റണ്‍സിന്റെ പരാജയമാണ് അവര്‍ക്ക് ഏല്‍ക്കേണ്ടി വന്നത്. പിന്നാലെയാണ് പിഴയും പോയിന്റ് നഷ്ടവും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com