
ദുബൈ: യുപി ടി20 ലീഗില്‍ അതിവേഗ സെഞ്ച്വറിയുമായി കളം വാണ യുവ താരം സമീര്‍ റിസ്‌വിയെ പളയത്തിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 8.40 കോടിക്കാണ് വലം കൈയന്‍ റെയ്‌ന എന്ന ഓമനപ്പേരുള്ള താരത്തെ ചെന്നൈ സ്വന്തമാക്കിയത്.
അണ്‍ കേപ്പ്ഡ് താരങ്ങളില്‍ ഏറ്റവും വലിയ തുക സ്വന്തമാക്കിയാണ് റിസ്‌വിയുടെ വരവ്. ലേലത്തിനു മുന്‍പ് തന്നെ താരം ഇത്തവണ നേട്ടം സ്വന്തമാക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു.
റിസ്‌വിക്ക് പുറമെ ശുഭം ഡുബെയും നേട്ടം കൊയ്തു. താരത്തെ 5.80 കോടിയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചു.
മുന്‍ പഞ്ചാബ് താരം ഷാരൂഖ് ഖാനും ഇത്തവണയും കോടികള്‍ സ്വന്തമാക്കി. താരത്തെ 7.40 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക