16 കോടിക്ക് യുവരാജ് മുതല്‍... 24.75 കോടിയ്ക്ക് മിച്ചല്‍ സ്റ്റാര്‍ക്ക് വരെ; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ പത്ത് താരങ്ങള്‍

ലേലത്തിന്റെ തുടക്കത്തില്‍ പാറ്റ് കമ്മിന്‍സിനെ 20.50 കോടിയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെത്തിച്ച് ആദ്യം റെക്കോര്‍ഡിട്ടു. ചരിത്രത്തിലാദ്യമായി താരത്തിന്റെ തുക 20 കോടിയും കടന്നു
യുവരാജ് സിങ്, മിച്ചൽ സ്റ്റാർക്ക്/ ട്വിറ്റർ
യുവരാജ് സിങ്, മിച്ചൽ സ്റ്റാർക്ക്/ ട്വിറ്റർ

ദുബൈ: ഐപിഎല്‍ താര ലേലം എല്ലാ സീസണുകളിലും ശ്രദ്ധേയമാകാറുണ്ട്. അപ്രതീക്ഷിതമായ ചില താരങ്ങള്‍ക്കു വേണ്ടി ടീമുകള്‍ കോടികള്‍ എറിയുന്നതാണ് അതിനെ ശ്രദ്ധേയമാക്കുന്നത്. 

ഇത്തവണ പക്ഷേ കഴിഞ്ഞ ലേലങ്ങളെയൊക്കെ കടത്തിവെട്ടുന്ന തരത്തിലായി മാറി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വില പിടിച്ച താരത്തിന്റെ റെക്കോര്‍ഡുകള്‍ മാറി മറിഞ്ഞു. 

ലേലത്തിന്റെ തുടക്കത്തില്‍ പാറ്റ് കമ്മിന്‍സിനെ 20.50 കോടിയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെത്തിച്ച് ആദ്യം റെക്കോര്‍ഡിട്ടു. ചരിത്രത്തിലാദ്യമായി താരത്തിന്റെ തുക 20 കോടിയും കടന്നു. കഴിഞ്ഞ സീസണില്‍ സാം കറന്‍ പഞ്ചാബ് കിങ്‌സിലേക്ക് പോയപ്പോള്‍ സ്വന്തമാക്കിയ 18.50 കോടിയുടെ റെക്കോര്‍ഡാണ് കമ്മിന്‍സ് മറികടന്നത്. 

എന്നാല്‍ പേസര്‍മാരുടെ ലേലത്തിലാണ് ശ്രദ്ധേയ വിളി നടന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിനായി ഗുജറാത്ത് ടൈറ്റന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും കൊടുമ്പിരികൊണ്ട ലേലം തന്നെ നടത്തി. ഐപിഎല്ലിന്റെ ചരിത്രത്തിലെ സര്‍വകാല റെക്കോര്‍ഡായാണ് ലേലം മാറിയത്. 24.75 കോടിയ്ക്ക് കൊല്‍ക്കത്ത സ്റ്റാര്‍ക്കിനെ ടീമിലെത്തിച്ചു. 

സമാന രീതിയില്‍ പല സീസണുകളിലും താരങ്ങള്‍ ശ്രദ്ധേയ നേട്ടത്തിലെത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ ഏറ്റവും വലിയ തുക സ്വന്തമാക്കിയ താരങ്ങള്‍ ഇവരാണ്. 

മിച്ചല്‍ സ്റ്റാര്‍ക്ക്- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്:  24. 75 കോടി

പാറ്റ് കമ്മിന്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: 20.50 കോടി

സാം കറന്‍- പഞ്ചാബ് കിങ്‌സ്: 18.50 കോടി

കാമറൂണ്‍ ഗ്രീന്‍- മുംബൈ ഇന്ത്യന്‍സ്: 17.50 കോടി

ബെന്‍ സ്‌റ്റോക്‌സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ്: 16.25 കോടി

ക്രിസ് മോറിസ്- രാജസ്ഥാന്‍ റോയല്‍സ്: 16.25 കോടി

നിക്കോളാസ് പുരാന്‍- ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: 16.00 കോടി

യുവരാജ് സിങ്- ഡല്‍ഹി ഡയര്‍ഡെവിള്‍സ്: 16.00 കോടി

പാറ്റ് കമ്മിന്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: 15.50 കോടി

ഇഷാന്‍ കിഷന്‍- മുംബൈ ഇന്ത്യന്‍സ്: 15.25 കോടി

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com