ഉറാവക്കെതിരെ 3-0 ജയം; ക്ലബ് ലോകകപ്പ് ഫെനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി- ഫല്‍മിനന്‍സ് പോരാട്ടം

ആദ്യ പകുതിയില്‍ നേടിയ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ സിറ്റി രണ്ടാം പകുതിയില്‍ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്
മാഞ്ചസ്റ്റര്‍ സിറ്റി/ എക്‌സ്
മാഞ്ചസ്റ്റര്‍ സിറ്റി/ എക്‌സ്

ജിദ്ദ: ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ബ്രസീല്‍ ക്ലബ്ബായ ഫല്‍മിനന്‍സും ഏറ്റുമുട്ടും. ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന സെമി ഫൈനലില്‍ ജാപ്പനീസ് ക്ലബ് ഉറാവ റെഡ് ഡയമണ്ട്‌സിനെതിരെ ഏകപക്ഷീയമായ മൂന്നു ഗോളിനാണ് പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി ആധികാരിക വിജയം നേടിയത്. 

ആദ്യ പകുതിയില്‍ നേടിയ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ സിറ്റി രണ്ടാം പകുതിയില്‍ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. മത്സരത്തില്‍ ഉറാവയുടെ നോര്‍വീജിയന്‍ താരം മാരിയോസ് ഹൈബ്രോട്ടനിന്റെ സെല്‍ഫ് ഗോളിന് പുറമെ മാത്തിയോ കൊവാചിച്, ബെര്‍ണാഡോ സില്‍വ എന്നിവരും വലകുലുക്കി. 52-ാം മിനിറ്റിലാണ് മാത്തിയോ കൊവാസികിന്റെ ഗോള്‍ പറന്നത്. ഏഴു മിനിറ്റിന് ശേഷം ബെര്‍ണാഡോ സില്‍വ ഒരു ഗോള്‍ കൂടി സിറ്റിയെ ഏകപക്ഷീയമായ മൂന്നു ഗോളിന് മുന്നിലെത്തിച്ചു. 

ഉര്‍വയുടെ പ്രതിരോധത്തില്‍ വന്ന പിഴവാണ് സെല്‍ഫ്‌ഗോളില്‍ കലാശിച്ചത്. ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച പന്ത് സ്വന്തം ഗോള്‍ പോസ്റ്റിലേക്ക് പോകുകയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി എന്നീ ഇംഗ്ലീഷ് ക്ലബുകളാണ് ഇതുവരെ ക്ലബ് ലോകകപ്പ് കിരീടം നേടിയത്. നേരത്തെ, ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക് ക്ലബുകള്‍ക്കൊപ്പം പരിശീലകനായി ഗ്വാര്‍ഡിയോള ക്ലബ് ലോകകപ്പ് കിരീടം നേടിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com