മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കറിന് അർജുന പുരസ്‌കാരം; ഇ ഭാസ്‌കരന് ദ്രോണാചാര്യ

26 പേരടങ്ങുന്ന അർജുന പുരസ്കാര പട്ടികയിൽ ഇടം നേടിയ ഏക മലയാളിയാണ് ശ്രീശങ്കർ
എം ശ്രീശങ്കർ/ ഫെയ്‌സ്‌ബുക്ക്
എം ശ്രീശങ്കർ/ ഫെയ്‌സ്‌ബുക്ക്

ന്യൂഡൽഹി: ഈ വർഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കറിന് അർജുന പുരസ്‌കാരം. 26 പേരടങ്ങുന്ന അർജുന പുരസ്കാര പട്ടികയിൽ ഇടം നേടിയ ഏക മലയാളിയാണ് ശ്രീശങ്കർ. 2022 ഹാങ്ചൗ ഏഷ്യൻ ഗെയിംസിലും 2022-ലെ ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിലും രാജ്യത്തിനായി വെള്ളി മെഡൽ നേടിയ താരമാണ്. ഈ വർഷം ബാങ്കോക്കിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും ശ്രീശങ്കർ വെള്ളി മെഡൽ നേടിയിരുന്നു.

അതേസമയം ലൈഫ്‌ടൈം വിഭാഗത്തിൽ ഇന്ത്യൻ കബഡി ടീമിന്റെ പരിശീലകൻ ഇ ഭാസ്‌കരന് ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചു. ബെംഗളൂരു സായിയിൽ ഹൈ പെർഫോമൻസ് കോച്ചാണ് അദ്ദേഹം ഇപ്പോൾ. 
2009 മുതൽ ദേശീയ ടീമിനൊപ്പമുണ്ട്. 2023 ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളെ പരിശീലിപ്പിച്ചു.

2010-ൽ പുരുഷന്മാരുടെ ടീമിനും 2014-ൽ വനിതാ ടീമിനും ഏഷ്യൻ ഗെയിംസ് സ്വർണം നേടിക്കൊടുത്തു. പ്രോ കബഡി ലീഗിൽ യു മുംബെയെ ഒരിക്കൽ ചാമ്പ്യന്മാരും രണ്ടുവട്ടം റണ്ണറപ്പുകളുമാക്കി. ജനുവരി ഒൻപതിന് രാവിലെ 11ന് രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു പുരസ്‌കാരങ്ങൾ സമ്മാനിക്കും. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയമാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.


അർജുന അവാർഡ് നേടിയവർ: ഓജസ് പ്രവീൺ, ആതിഥി ഗോപിചന്ദ് (അമ്പെയ്ത്ത്), എം. ശ്രീശങ്കർ (അത്‌ലറ്റിക്‌സ്), പാറുൽ ചൗധരി, മുഹമ്മദ് ഹുസാമുദ്ദീൻ (ബോക്സിങ്), ആർ. വൈശാലി (ചെസ്), മുഹമ്മദ് ഷമി (ക്രിക്കറ്റ്), അനുഷ് അഗർവാല (അശ്വാഭ്യാസം), ദിവ്യകൃതി സിങ് (അശ്വാഭ്യാസം), ദീക്ഷ ദാഗർ (ഗോൾഫ്), കൃഷൻബഹദൂർ പഥക് (ഹോക്കി), പുക്രംബം സുശീല ചാനു (ഹോക്കി), പവൻ കുമാർ (കബഡി), റിതു നേഗി (കബഡി), നസ്രീൻ (ഖോ-ഖോ), പിങ്കി (ലോൺ ബോൾസ്), ഐശ്വരി പ്രതാപ് സിങ് തോമർ (ഷൂട്ടിങ്, ഇഷ സിങ് (ഷൂട്ടിങ്), ഹരീന്ദർ പാൽ സിങ് (സ്‌ക്വാഷ്), ഐഹിക മുഖർജി (ടേബിൾ ടെന്നീസ്), സുനിൽ കുമാർ (ഗുസ്തി), അന്തിം പംഗൽ (ഗുസ്തി), നോറെം റോഷിബിന ദേവി (വൂഷു), ശീതൾ ദേവി (പാരാ അമ്പെയ്ത്ത്), ഇല്ലൂരി അജയ് കുമാർ റെഡ്ഡി (അന്ധ ക്രിക്കറ്റ്), പ്രാചി യാദവ് (പാരാ കനോയിങ്).
13 -ന് സർക്കാർ സമിതിയാണ് കായികതാരങ്ങളെ അവാർഡിനായി നാമനിർദേശം ചെയ്തത്. റെഗുലർ വിഭാഗത്തിൽ അഞ്ച് പരിശീലകർക്കും ലൈഫ് ടൈം വിഭാഗത്തിൽ മൂന്ന് പേർക്കും ദ്രോണാചാര്യ അവാർഡിന് മന്ത്രാലയം അനുമതി നൽകി. ലൈഫ് ടൈം വിഭാഗത്തിലെ ധ്യാൻചന്ദ് പുരസ്‌കാരം മൂന്ന് പേർക്ക് നൽകും.

മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ അവാർഡ് (റെഗുലർ വിഭാഗം): ലളിത് കുമാർ (ഗുസ്തി), ആർ.ബി രമേഷ് (ചെസ്), മഹാവീർ പ്രസാദ് സൈനി (പാരാ അത്ലറ്റിക്സ്), ശിവേന്ദ്ര സിങ്, (ഹോക്കി), ഗണേഷ് പ്രഭാകർ (മല്ലകാമ്പ്).

മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ അവാർഡ് (ലൈഫ് ടൈം വിഭാഗം): ജസ്‌കിരത് സിങ് ഗ്രെവാൾ (ഗോൾഫ്), ഇ. ഭാസ്‌കരൻ (കബഡി), ജയന്ത കുമാർ പുഷിലാൽ (ടേബിൾ ടെന്നീസ്).

മേജർ ധ്യാൻചന്ദ് ലൈഫ് ടൈം അവാർഡ്: കവിത സെൽവരാജ് (കബഡി), മഞ്ജുഷ കൻവാർ (ബാഡ്മിന്റൺ), വിനീത് കുമാർ ശർമ (ഹോക്കി).

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com