ബ്രിജ് ഭൂഷന്റെ വിശ്വസ്തന്‍; സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍

ഫെഡറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് രാവിലെയായിരുന്നു. അനിത ഷെറോണിനെ പരാജയപ്പെടുത്തിയാണ് സഞ്ജയ് സിങ് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്
സഞ്ജയ് സിങ് ബ്രിജ് ഭൂഷനൊപ്പം/ ട്വിറ്റർ
സഞ്ജയ് സിങ് ബ്രിജ് ഭൂഷനൊപ്പം/ ട്വിറ്റർ

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ അധ്യക്ഷനായി സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടു. ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം നേരിടുന്ന ബിജെപി എംപിയും മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങിന്റെ വിശ്വസ്തനാണ് സഞ്ജയ് സിങ്. ബ്രിജ് ഭൂഷന്റെ പാനലിനു തന്നെയാണ് തെരഞ്ഞെടുപ്പില്‍ ആധിപത്യം.

ഫെഡറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് രാവിലെയായിരുന്നു. അനിത ഷെറോണിനെ പരാജയപ്പെടുത്തിയാണ് സഞ്ജയ് സിങ് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 40 വോട്ടുകളാണ് സഞ്ജയ് സിങ് നേടിയത്. യുപി ഗുസ്തി അസോസിയേഷന്‍ വൈസ് പ്രസിഡന്റായി ദീര്‍ഘ നാളായി പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് സഞ്ജയ് സിങ്. 

തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായതോടെ ലോക ഗുസ്തി സംഘടനയായ യുനൈറ്റഡ് വേള്‍ഡ് റെസ്ലിങ്, ഇന്ത്യന്‍ ഫെഡറേഷന് ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ നടപടികള്‍ നീങ്ങാനും വഴിയൊരുങ്ങും. 

ഓഗസ്റ്റില്‍ നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാതെ വന്നതോടെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com