'മൂന്നാം നമ്പറിൽ അതികായർ, സഞ്ജുവിന്റെ അവസരത്തിന് അതാണ് തടസം'

മത്സരത്തില്‍ 114 പന്തില്‍ 108 റണ്‍സാണ് സഞ്ജു കണ്ടെത്തിയത്. മൂന്നാമായി എത്തി ക്രീസില്‍ ഉറച്ചു നിന്നായിരുന്നു മലയാളി താരത്തിന്റെ കന്നി സെഞ്ച്വറി
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ജൊഹന്നാസ്ബര്‍ഗ്: എട്ട് വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ ആദ്യമായാണ് ഏകദിനത്തില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറി നേടുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ നിര്‍ണായക സെഞ്ച്വറി നേടിയ സഞ്ജു കിട്ടിയ അവസരം നന്നായി തന്നെ ഉപയോഗിച്ചുവെന്നു പറയുകയാണ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍.

'വര്‍ഷങ്ങളായി സഞ്ജുവിന്റെ പ്രതിഭയെന്താണെന്നു നാം ഐപിഎല്ലില്‍ കാണുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിനു മൂന്നാം നമ്പറില്‍ ബാറ്റിങിനു അധികം അവസരം നല്‍കാന്‍ ഞങ്ങള്‍ക്കു സാധിക്കുന്നില്ല.' 

'ആ സ്ഥാനങ്ങളില്ലെല്ലാം പ്രതിഭകള്‍ വേറെയും നമുക്കുണ്ട് എന്നതാണ് അതിനു കാരണം. ഇപ്പോള്‍ കിട്ടിയ അവസരം അദ്ദേഹം നന്നായി തന്നെ പ്രയോജനപ്പെടുത്തിയതില്‍ സന്തോഷമുണ്ട്'- രാഹുൽ പറഞ്ഞു.   

മത്സരത്തില്‍ 114 പന്തില്‍ 108 റണ്‍സാണ് സഞ്ജു കണ്ടെത്തിയത്. മൂന്നാമായി എത്തി ക്രീസില്‍ ഉറച്ചു നിന്നായിരുന്നു മലയാളി താരത്തിന്റെ കന്നി സെഞ്ച്വറി. ആറ് ഫോറും മൂന്ന് സിക്‌സും സഹിതം ടീമിനു വേണ്ട സമയത്തായിരുന്നു ഈ നിര്‍ണായക സെഞ്ച്വറി. 

വിദേശ മണ്ണില്‍ അത്രയും ദുഷ്‌കരമായ പിച്ചില്‍ ടീമിനെ തോളിലേറ്റുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരമെന്ന ഒരിക്കലും മായാത്ത റെക്കോര്‍ഡും സഞ്ജുവിനു സ്വന്തം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com