ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഋതുരാജ് ഗെയ്ക്‌വാദിനു ടെസ്റ്റ് പരമ്പര നഷ്ടമാകും; അഭിമന്യു ഈശ്വരന്‍ പകരക്കാരന്‍

പരിക്കേറ്റ ഋതുരാജ് ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകും. തുടര്‍ ചികിത്സകളും വിശ്രമവും അവിടെയാണ്

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്നു ഋതുരാജ് ഗെയ്ക്‌വാദ് പുറത്ത്. രണ്ടാം ഏകദിന പോരാട്ടത്തിനിടെ താരത്തിന്റെ വിരലിനു പരിക്കേറ്റിരുന്നു. ഇതോടെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ താരം കളിച്ചിരുന്നില്ല. 

പിന്നാലെയാണ് ബിസിസിഐ ഇന്ന് താരം ടെസ്റ്റില്‍ കളിക്കില്ലെന്നു വ്യക്തമാക്കിയത്. ബംഗാള്‍ ഓപ്പണര്‍ അഭിമന്യു ഊശ്വരനെ പകരക്കാരനായി ടീമിലെടുത്തു.

പരിക്കേറ്റ ഋതുരാജ് ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകും. തുടര്‍ ചികിത്സകളും വിശ്രമവും അവിടെയാണ്. 

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുര്‍ദിന പോരാട്ടത്തില്‍ അഭിമന്യു ഈശ്വരന്‍ ഇന്ത്യ എ ടീമിനെ നയിക്കും. കെഎസ് ഭരതിനെയാണ് നേരത്തെ നായകനായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ടെസ്റ്റ് പരമ്പരയില്‍ നിന്നു ഇഷാന്‍ കിഷന്‍ പിന്‍മാറിയതോടെ താരത്തെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് വിളിച്ചു. ഇതോടെയാണ് അഭിമന്യു ഈശ്വനെ ക്യാപ്റ്റനാക്കിയത്. 

ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്ന താരമായ അഭിമന്യു ഈശ്വരന്‍ ഏറെ നാളായി ഇന്ത്യന്‍ ടീമിലേക്ക് വിളി പ്രതീക്ഷിക്കുന്നു. 88 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നു 6567 റണ്‍സ് നേടിയ ബാറ്ററാണ് അഭിമന്യു. 

എ ടീമില്‍ നിന്നു കുല്‍ദീപ് യാദവിനെ ഒഴിവാക്കിയിട്ടുണ്ട്. രജത് പടിദാര്‍, സര്‍ഫറാസ് ഖാന്‍, ആവേശ് ഖാന്‍, റിങ്കു സിങ് എന്നിവരെ എ ടീമില്‍ ഉള്‍പ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com