ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി; ഒന്നാം ഏകദിനം അനായാസം ജയിച്ച് ഓസ്‌ട്രേലിയ

78 റണ്‍സെടുത്ത ഫോബെ ലിച്ഫില്‍ഡ്, 75 റണ്‍സെടുത്ത എല്ലിസ് പെറി, 68 റണ്‍സുമായി പുറത്താകാതെ നിന്ന തഹില മഗ്രാത്ത് എന്നിവരുടെ അര്‍ധ സെഞ്ച്വറികള്‍ ഓസീസ് ജയം എളുപ്പമാക്കി
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. ആറ് വിക്കറ്റിനാണ് ഓസീസ് വനിതകളുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സെടുത്തു. 46.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസ്‌ട്രേലിയ 285 റണ്‍സെടുത്തു വിജയം സ്വന്തമാക്കി. 

78 റണ്‍സെടുത്ത ഫോബെ ലിച്ഫില്‍ഡ്, 75 റണ്‍സെടുത്ത എല്ലിസ് പെറി, 68 റണ്‍സുമായി പുറത്താകാതെ നിന്ന തഹില മഗ്രാത്ത് എന്നിവരുടെ അര്‍ധ സെഞ്ച്വറികള്‍ ഓസീസ് ജയം എളുപ്പമാക്കി. ബെത് മൂണി 42 റണ്‍സെടുത്തു. 

വീണ നാല് വിക്കറ്റുകള്‍ രേണുക സിങ്, സ്‌നേഹ് റാണ, ദീപ്തി ശര്‍മ, പൂജ വസ്ത്രാകര്‍ നേടി. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ജെമിമ റോഡ്രിഗസ്, പൂജ വസ്ത്രാകര്‍ എന്നിവര്‍ വെടിക്കെട്ട് ബാറ്റിങുമായി അര്‍ധ സെഞ്ച്വറി നേടി. ജെമിമ 77 പന്തില്‍ ഏഴ് ഫോറുകള്‍ സഹിതം 82 റണ്‍സെടുത്തു ടോപ് സ്‌കോററായി. പൂജ 46 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 62 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ യസ്തിക ഭാട്ടിയ 49 റണ്‍സെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com