16 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍; പാകിസ്ഥാനെതിരെ  തിരിച്ചു കയറി ഓസീസ്; രണ്ടാം ടെസ്റ്റ് ആവേശകരം

നിലവില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ മൂന്നാം ദിനം കളി നിര്‍ത്തിയപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെന്ന നിലയില്‍. ഓസ്‌ട്രേലിയക്ക് ഇപ്പോള്‍ 241 റണ്‍സ് ലീഡ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മെല്‍ബണ്‍: ഓസ്‌ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 318 റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാന്റെ പോരാട്ടം 264 റണ്‍സില്‍ അവസാനിപ്പിച്ച് ഓസീസ് 54 റണ്‍സിന്റെ നേരിയതെങ്കിലും നിര്‍ണായക ലീഡ് പിടിച്ചു. 

നിലവില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ മൂന്നാം ദിനം കളി നിര്‍ത്തിയപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെന്ന നിലയില്‍. ഓസ്‌ട്രേലിയക്ക് ഇപ്പോള്‍ 241 റണ്‍സ് ലീഡ്. 

രണ്ടാം ഇന്നിങ്‌സില്‍ വന്‍ തകര്‍ച്ചയാണ് തുടക്കത്തില്‍ ഓസീസ് നേരിട്ടത്. പിന്നീട് സ്റ്റീവ് സ്മിത്ത്- മിച്ചല്‍ മാര്‍ഷ് സഖ്യമാണ് അവരെ കരകയറ്റിയത്. ഇരുവരും അര്‍ധ സെഞ്ച്വറി നേടി. മിച്ചല്‍ മാര്‍ഷിനു അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായി. താരം 96 റണ്‍സെടുത്തു മടങ്ങി. ഇരുവരും ചേര്‍ന്നു അഞ്ചാം വിക്കറ്റില്‍ 153 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. സ്മിത്ത് 50 റണ്‍സെടുത്തു പുറത്തായി. 

കളി നിര്‍ത്തുമ്പോള്‍ 16 റണ്‍സുമായി അലക്‌സ് കാരിയാണ് ക്രീസില്‍. ഉസ്മാന്‍ ഖവാജ (0), ഡേവിഡ് വാര്‍ണര്‍ (6), മര്‍നസ് ലബുഷെയ്ന്‍ (4), ട്രാവിസ് ഹെഡ്ഡ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 

ഓസീസിന് രണ്ടാം ഇന്നിങ്‌സില്‍ നഷ്ടമായ ആറ് വിക്കറ്റുകള്‍ ഷഹീന്‍ അഫ്രീദി, മിര്‍ ഹംസ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി പങ്കിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com