കമ്മിന്‍സിന്റെ തകര്‍പ്പന്‍ പേസ്; ബോക്‌സിങ് ഡേ ടെസ്റ്റിലും പാകിസ്ഥാന്‍ വീണു; ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയക്ക്

രണ്ടാം ടെസ്റ്റില്‍ 316 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്റെ പോരാട്ടം 237 റണ്‍സില്‍ അവസാനിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മെല്‍ബണ്‍: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനാണ് ഓസീസ് ഉറപ്പിച്ചത്. മൂന്നാം ടെസ്റ്റ് ജനുവരി മൂന്ന് മുതല്‍ ആരംഭിക്കും. 

രണ്ടാം ടെസ്റ്റില്‍ 316 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്റെ പോരാട്ടം 237 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ടെസ്റ്റില്‍ 79 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റില്‍ 360 റണ്‍സിന്റെ കൂറ്റന്‍ ജയവും അവര്‍ പിടിച്ചിരുന്നു. 

രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 318 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 262 റണ്‍സുമാണ് നേടിയത്. പാകിസ്ഥാന്റെ ഒന്നാം ഇന്നിങ്‌സ് 264 റണ്‍സില്‍ അവസാനിച്ചു. 

ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 318 റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാന്റെ പോരാട്ടം 264 റണ്‍സില്‍ അവസാനിപ്പിച്ച് ഓസീസ് 54 റണ്‍സിന്റെ നേരിയതെങ്കിലും നിര്‍ണായക ലീഡ് പിടിച്ചു. 

ഒന്നാം ഇന്നിങ്‌സിനു പിന്നാലെ രണ്ടാം ഇന്നിങ്‌സിലും ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ടെസ്റ്റില്‍ ആകെ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ കമ്മിന്‍സ് കളിയിലെ താരമായും മാറി. രണ്ടാം ഇന്നിങ്‌സില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റുകളും പിഴുതു. ശേഷിച്ച ഒരു വിക്കറ്റ് ജോഷ് ഹെയ്‌സല്‍വുഡിനാണ്.

പാകിസ്ഥാനു വേണ്ടി ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (60), ആഘ സല്‍മാന്‍ (50) എന്നിവര്‍ അര്‍ധ ശതകവുമായി പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ബാബര്‍ അസം (41), മുഹമ്മദ് റിസ്വാന്‍ (35) എന്നിവരും പിടിച്ചു നിന്നു. മറ്റൊരാളും കാര്യമായി സംഭാവന നല്‍കിയില്ല. 

രണ്ടാം ഇന്നിങ്സില്‍ വന്‍ തകര്‍ച്ചയാണ് തുടക്കത്തില്‍ ഓസീസ് നേരിട്ടത്. പിന്നീട് സ്റ്റീവ് സ്മിത്ത്- മിച്ചല്‍ മാര്‍ഷ് സഖ്യമാണ് അവരെ കരകയറ്റിയത്. ഇരുവരും അര്‍ധ സെഞ്ച്വറി നേടി. മിച്ചല്‍ മാര്‍ഷിനു അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായി. താരം 96 റണ്‍സെടുത്തു മടങ്ങി. ഇരുവരും ചേര്‍ന്നു അഞ്ചാം വിക്കറ്റില്‍ 153 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. സ്മിത്ത് 50 റണ്‍സെടുത്തു പുറത്തായി. 

പിന്നീട് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയാണ് ഓസീസിനെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്. താരം 53 റണ്‍സെടുത്തു. 

ഷഹീന്‍ അഫ്രീദി, മിര്‍ ഹംസ എന്നിവര്‍ നാല് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. രണ്ട് വിക്കറ്റുകള്‍ അമെര്‍ ജമാലും വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com