ബ്രിജ് ഭൂഷന്റെ വീട് ഗുസ്തി ഫെഡറേഷന്‍ ഓഫീസ്! കടുത്ത എതിർപ്പുമായി കായിക മന്ത്രാലയം, ഒടുവിൽ മാറ്റി

നേരത്തെ സഞ്ജയ് സിങിന്റെ നേതൃത്വത്തില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട റസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സമിതിയെ കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഫീസ് മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങിന്റെ വസതിയില്‍ നിന്നു മാറ്റി. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. 

നേരത്തെ സഞ്ജയ് സിങിന്റെ നേതൃത്വത്തില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട റസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സമിതിയെ കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബ്രിജ് ഭൂഷന്റെ അടുത്ത ആളായി അറിയപ്പെടുന്ന സഞ്ജയ് സിങ് അധ്യക്ഷ സ്ഥാനത്തെത്തിയത് ഗുസ്തി താരങ്ങളുടെ കടുത്ത പ്രതിഷേധത്തിനു ഇടയാക്കി. പിന്നാലെയാണ് പുതിയ സമിതിയെ സസ്‌പെന്‍ഡ് ചെയ്തത്. 

പുതിയതായി സമിതി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ബ്രിജ് ഭൂഷന്‍ തന്നെയാണ് ഫെഡറേഷനെ നിയന്ത്രിക്കുന്നതെന്നു കായിക മന്ത്രാലയം സസ്‌പെന്‍ഷന്‍ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഗുസ്തി താരങ്ങള്‍ക്ക് സമയം നല്‍കാതെ മത്സരങ്ങള്‍ പ്രഖ്യാപിച്ചതും നടപടിയിലേക്ക് നയിച്ചു. കായിക താരങ്ങളുടെ സമ്മര്‍ദത്തിന് പിന്നാലെ ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ അധ്യക്ഷനായി മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങിന്റെ വിശ്വസ്തന്‍ സഞ്ജയ് സിങ് കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഗുസ്തി താരങ്ങള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പത്മശ്രീ അടക്കം താരങ്ങള്‍ തിരികെ നല്‍കിയതോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍.

ഗുസ്തി ഫെഡറേഷന്‍ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത് അടക്കമുള്ളവയില്‍ നിലവിലുള്ള ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ല. ജൂനിയര്‍ മത്സരങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ അരംഭിക്കുമെന്നു പുതിയതായി ചുമതലേയറ്റ ഉടനെ തന്നെ അധ്യക്ഷന്‍ പ്രഖ്യാപിച്ചത് നിലവിലെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. മത്സരിക്കുന്ന താരങ്ങള്‍ക്ക് ഒരുക്കങ്ങള്‍ക്കായി 15 ദിവസം അനുവദിക്കേണ്ടതുണ്ടെന്നും എന്നാല്‍ അതൊന്നും പരി?ഗണിക്കാന്‍ ഭരണ സമിതിക്ക് സാധിച്ചില്ലെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com