സ്റ്റുവര്‍ട്ട് ബ്രോഡിനു ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ ആദരം; സിബിഇ പുരസ്‌കാരം

മുന്‍ ഇംഗ്ലണ്ട് ഓപ്പണറും നിലവില്‍ ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിങ് പരിശീലകനുമായ മാര്‍ക്കസ് ട്രസ്‌കോതിക്കിനും ആദരമുണ്ട്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനു ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ ആദരം. താരത്തിനു കമാന്‍ഡര്‍ ഓഫ് ദി മോസ്റ്റ് എക്‌സലന്റ് ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ (സിബിഇ) പുരസ്‌കാരമാണ് ലഭിച്ചത്. രാജ കുടുംബം നല്‍കുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിങുള്ള പുരസ്‌കാരമാണിത്. 

കിങ് ചാള്‍സിന്റെ പുതുവത്സര ബഹുതിയായാണ് പുരസ്‌കാരം. മുന്‍ ഇംഗ്ലണ്ട് ഓപ്പണറും നിലവില്‍ ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിങ് പരിശീലകനുമായ മാര്‍ക്കസ് ട്രസ്‌കോതിക്കിനും ആദരമുണ്ട്. 

ഈ വര്‍ഷം ആഷസ് പരമ്പരയോടെ ബ്രോഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചിരുന്നു. 167 ടെസ്റ്റുകള്‍ ഇംഗ്ലണ്ടിനായി കളിച്ച ബ്രോഡ് 604 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com