ടെംബ ബവുമയ്ക്ക് പിന്നാലെ ജെറാള്‍ഡ് കോറ്റ്‌സിയും പുറത്ത്; ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റ് കളിക്കില്ല

കേപ് ടൗണില്‍ നടക്കുന്ന രണ്ടാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ വെറ്ററന്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗാര്‍ ടീമിനെ നയിക്കും
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

കേപ് ടൗണ്‍: ഒന്നാം ടെസ്റ്റ് കളിച്ച ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജെറാള്‍ഡ് കോറ്റ്‌സി ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ നിന്നു പുറത്ത്. താരത്തിനു പരിക്കാണ് വിനയായത്. നേരത്തെ ക്യാപ്റ്റന്‍ ടെംബ ബവുമയും പരിക്കിനെ തുടര്‍ന്നു രണ്ടാം ടെസ്റ്റില്‍ നിന്നു പുറത്തായിരുന്നു. 

അടിവയറിലെ വേദനയെ തുടര്‍ന്നു താരത്തിനു വിശ്രമം ആവശ്യമാണെന്നു ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഒന്നാം ടെസ്റ്റില്‍ താരം ഒരു വിക്കറ്റെടുത്തിരുന്നു. 

നേരത്തെ ക്യാപ്റ്റന്‍ ടെംബ ബവുമയും തുടയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നു പുറത്തായിരുന്നു. കേപ് ടൗണില്‍ നടക്കുന്ന രണ്ടാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ വെറ്ററന്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗാര്‍ ടീമിനെ നയിക്കും. താരത്തിന്റെ അവസാന ടെസ്റ്റ് പോരാട്ടം കൂടിയാണിത്. 

ജനുവരി മൂന്ന് മുതലാണ് രണ്ടാം ടെസ്റ്റ്. ആദ്യ ടെസ്റ്റ് ഇന്നിങ്‌സിനും 32 റണ്‍സിനും പ്രോട്ടീസ് ജയിച്ചിരുന്നു. പരമ്പര നേടാന്‍ അവര്‍ക്ക് രണ്ടാം ടെസ്റ്റില്‍ സമനില മാത്രം മതി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com