2024 ഒളിംപിക്സ് വർഷം; ഫുട്ബോളിൽ യൂറോ കപ്പ്, കോപ്പ അമേരിക്ക; ക്രിക്കറ്റിൽ ടി20 പുരുഷ, വനിതാ ലോകകപ്പ്; കായിക കലണ്ടർ

കായിക പ്രേമികളെ സംബന്ധിച്ച് നിരവധി വമ്പൻ പോരാട്ടങ്ങളാണ് കാത്തിരിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: ലോകം പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ 2024ൽ കായിക പ്രേമികളെ സംബന്ധിച്ച് നിരവധി വമ്പൻ പോരാട്ടങ്ങളാണ് കാത്തിരിക്കുന്നത്. പാരിസ് ഒളിംപിക്സ്, യൂറോ കപ്പ്, കോപ്പ അമേരിക്ക ഫുട്ബോൾ, ടി20 പുരുഷ, വനിതാ ലോകകപ്പ് പോരാട്ടങ്ങളാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. 

ജനുവരി 

8 മുതല്‍ 28 വരെ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍. 

9 മുതല്‍ 14 വരെ മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍.

12 മുതല്‍ എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ പോരിനു തുടക്കം.

14 മുതല്‍- 28 വരെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്. 

ഫെബ്രുവരി

3ന് ഇന്ത്യ- പാകിസ്ഥാന്‍ ഡേവിസ് കപ്പ് ടെന്നീസ് പ്ലേ ഓഫ്.

19 മുതല്‍ മാര്‍ച്ച് 19 വരെ പ്രൈം വോളിബോള്‍ ലീഗ് രണ്ടാം സീസണ്‍.

21 മുതല്‍ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് പോരാട്ടങ്ങള്‍.

22 മുതല്‍ മാര്‍ച്ച് 17 വരെ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് രണ്ടാം സീസണ്‍. 

29 മുതല്‍ ഫോര്‍മുല വണ്‍ കാറോട്ട സീസണ്‍ ആരംഭം.

മാര്‍ച്ച്

12 മുതല്‍ 17 വരെ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ പോരാട്ടം.

23 മുതല്‍ മെയ് 29 വരെ ഐപിഎല്‍ ക്രിക്കറ്റ് പോരാട്ടങ്ങള്‍. 

ഏപ്രില്‍

2 മുതല്‍ 25 വരെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്. 

20 മുതല്‍ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സ് സീസണ്‍ അരംഭം. 

27 മുതല്‍ തോമസ് കപ്പ് ലോക ബാഡ്മിന്റണ്‍ പോരാട്ടത്തിനു തുടക്കം. 

30 ഇന്ത്യന്‍ ഗ്രാന്‍പ്രീ അത്‌ലറ്റിക്‌സ് ആദ്യ പാദത്തിന് ആരംഭം. 

മെയ് 

20 മുതല്‍ ജൂണ്‍ 9 വരെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ്. 

25 എഫ്എ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍. 

ജൂണ്‍

1ന് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. വെംബ്ലി സ്റ്റേഡിയം.

4 മുതല്‍ 30 വരെ പുരുഷ ടി20 ലോകകപ്പ് പോരാട്ടം. യുഎസ്, വെസ്റ്റ് ഇന്‍ഡീസ്. 

14 മുതല്‍ ജൂലൈ 14 വരെ യൂറോ കപ്പ് ഫുട്‌ബോള്‍, ജര്‍മനി. 

20 മുതല്‍ ജൂലൈ 14 വരെ കോപ്പ അമേരിക്ക ഫുട്‌ബോള്‍, അമേരിക്ക. 

27 മുതല്‍ 30 വരെ ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്. 

ജൂലൈ

1 മുതല്‍ 14 വരെ വിംബിള്‍ഡന്‍ ടെന്നീസ്. 

26 മുതല്‍ ഓഗസ്റ്റ് 11 വരെ പാരിസ് ഒളിംപിക്‌സ്. 

ഓഗസ്റ്റ് 

16 മുതല്‍ ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോള്‍.

17 മുതല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍.

19 മുതല്‍ സ്പാനിഷ് ലാ ലിഗ ഫുട്‌ബോള്‍. 

23 മുതല്‍ ജര്‍മന്‍ ബുണ്ടസ് ലീഗ ഫുട്‌ബോള്‍.

26 മുതല്‍ സെപ്റ്റംബര്‍ 8 വരെ യുഎസ് ഓപ്പണ്‍ ടെന്നീസ്. 

സെപ്റ്റംബര്‍

വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റ്. ബംഗ്ലാദേശ്. (സെപ്റ്റംബറില്‍ തുടങ്ങി ഒക്ടോബറില്‍ അവസാനിക്കും. അന്തിമ തീയതി വന്നിട്ടില്ല)

ഒക്ടോബര്‍

4 മുതല്‍ 6 വരെ സാഫ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്. 

ഡിസംബര്‍

11 മുതല്‍ 15 വരെ ബിഡബ്ല്യുഎഫ് ലോക ടൂര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com