'ഇത് അവസാന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍'- വിരമിക്കല്‍ സൂചനകളുമായി നദാല്‍

ഇത്തവണ സിംഗിള്‍സിലും ഡബിള്‍സിലും താരം മത്സരിക്കാന്‍ ഇറങ്ങുന്നുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മെല്‍ബണ്‍: ടെന്നീസ് ലോകം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മൂഡിലാണ്. 2024ലെ പോരാട്ടത്തിനു ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിക്കാന്‍ വീണ്ടുമെത്തുമെന്നു ഉറപ്പില്ലെന്നു വ്യക്തമാക്കി ഇതിഹാസ സ്പാനിഷ് താരം റാഫേല്‍ നദാല്‍. 37കാരന്‍ ഐതിഹാസിക കരിയറിന്റെ അവസാന ലാപ്പിലാണ്. അതിനിടെയാണ് ശ്രദ്ധേയ പ്രതികരണം. 

ഇത്തവണ സിംഗിള്‍സിലും ഡബിള്‍സിലും താരം മത്സരിക്കാന്‍ ഇറങ്ങുന്നുണ്ട്. ഡബിൾസിൽ മാർക്ക് ലോപ്പസാണ് നദാലിന്റെ പങ്കാളി. 2016ലെ റിയോ ഒളിംപിക്സിൽ ഇരുവരും ചേർന്ന സഖ്യം ഡബിൾസ് സ്വർണം സ്വന്തമാക്കിയിരുന്നു. 

ഓസ്ട്രേലിയൻ ഓപ്പണിനായുള്ള ഒരുക്കത്തിനിടെയാണ് തന്റെ ശാരീരിക വെല്ലുവിളികള്‍ മുന്‍നിര്‍ത്തിയുള്ള നദാലിന്റെ തുറന്നു പറച്ചില്‍. രണ്ട് തവണയാണ് നദാൽ ഇവിടെ കിരീടം നേടിയത്. 2009ലും പിന്നീട് 2022ലുമായിരുന്നു കിരീട നേട്ടങ്ങൾ.

'ഭാവിയെക്കുറിച്ചു പറയാന്‍ എനിക്കു പ്രവചിക്കാന്‍ സാധിക്കില്ല. വരുന്ന ആറ് മാസം എനിക്ക് എന്തു സംഭവിക്കും എന്നും പറയാന്‍ അറിയില്ല. കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ ടെന്നീസ് ആസ്വദിച്ചു കളിക്കുകയാണ്. ഭാവിയില്‍ എന്റെ ശരീരം അതിനു അനുവദിക്കുമോ എന്നറിയില്ല. പ്രധാനപ്പെട്ട ടൂര്‍ണമെന്റുകള്‍ വിജയിക്കാന്‍ പാകത്തിലല്ല നിലവിലെ ശാരീരിക അവസ്ഥ. അതിനാല്‍ ഓസ്‌ട്രേലിയയില്‍ ഇത് എന്റെ അവസാന സീസണായിരിക്കും മിക്കവാറും.' 

'നിലവിലെ പരിശീലനമടക്കമുള്ള ഒരുക്കങ്ങളില്‍ ഞാന്‍ സന്തുഷ്ടനാണ്. പക്ഷേ മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്ന പ്രതീക്ഷകള്‍ ഇപ്പോള്‍ എനിക്കില്ല. അതുകൊണ്ടു തന്നെ എന്നെ സംബന്ധിച്ചു എല്ലാം അപ്രവചനീയമാണ്'- നദാല്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com