സീനിയർ ടീമിലെ അരങ്ങേറ്റം തന്നെ ക്യാപ്റ്റൻ സ്ഥാനത്തോടെ! 7 പുതുമുഖങ്ങള്‍, അഴിച്ചു പണിത് ദക്ഷിണാഫ്രിക്ക ടെസ്റ്റ് ടീം

ഇടംകൈയന്‍ ഓപ്പണര്‍ നീല്‍ ബ്രാന്‍ഡാണ് ക്യാപ്റ്റന്‍. ഇന്ത്യക്കെതിരെ പരമ്പര കളിച്ചവരില്‍ രണ്ട് പേര്‍ മാത്രമാണ് ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ ഉള്ളത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജൊഹന്നാസ്ബര്‍ഗ്: താരങ്ങളുടെ പരിക്കും വിരമിക്കലും കാരണം അടിമുടി പൊൡച്ചു പണിത് ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീം. ന്യൂസിലന്‍ഡ് പര്യടനത്തിനായി ടീം അയക്കുന്നത് ഏഴ് പുതുമുഖങ്ങള്‍ ഉള്‍പ്പെട്ട 14അംഗ സംഘത്തെ. വെറ്ററന്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗാര്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയോടെ വിരമിക്കുന്നതും ക്യാപ്റ്റന്‍ ടെംബ ബവുമ പരിക്കേറ്റ് പുറത്തായതും രണ്ടാം ടീമിനെ അയക്കാനുള്ള തീരുമാനത്തിലേക്ക് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ എത്തിച്ചു. 

ഇടംകൈയന്‍ ഓപ്പണര്‍ നീല്‍ ബ്രാന്‍ഡാണ് ക്യാപ്റ്റന്‍. ക്യാപ്റ്റൻ സ്ഥാനത്തോടെ സീനിയർ ടീമിൽ അരങ്ങേറുക എന്ന അപൂർവ നിയോ​ഗമാണ് നീൽ ബ്രാൻഡിനു കൈവന്നത്.

ഇന്ത്യക്കെതിരെ പരമ്പര കളിച്ചവരില്‍ രണ്ട് പേര്‍ മാത്രമാണ് ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ ഉള്ളത്. കീഗന്‍ പീറ്റേഴ്‌സനും ഡേവിഡ് ബെഡിങ്ഹാമും.

ഓപ്പണറായ നീല്‍ ബ്രാന്‍ഡിനു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോര്‍ഡുണ്ട്. ഇടം കൈയന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നര്‍ കൂടിയാണ് താരം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 2906 റണ്‍സും 72 വിക്കറ്റുകളും 27കാരനായ താരത്തിനു സ്വന്തം. 

ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീം: നീല്‍ ബ്രാന്‍ഡ് (ക്യാപ്റ്റന്‍), ഡേവിഡ് ബെഡിങ്ഹാം, റുവാന്‍ ഡി സ്വാര്‍ഡ്, ക്ലൈഡ് ഫോര്‍ട്യുണ്‍, സബൈര്‍ ഹംസ, ഷെപോ മോരെകി, മിഹ്‌ലാലി എംപോംഗ്വാന, ഡുവാന്‍ ഒലിവര്‍, ഡെയ്ന്‍ പീറ്റേഴ്‌സന്‍, കീഗന്‍ പീറ്റേഴ്‌സന്‍, ഡെയ്ന്‍ പീഡ്, റയ്‌നാര്‍ഡ് വാന്‍ ടോണ്ടര്‍, ഷോണ്‍ വോന്‍ ബെര്‍ഗ്, ഖയ സോണ്ടോ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com