കറാച്ചി: ഒരോവറില്‍ ആറ് പന്തുകളും സിക്സര്‍ തൂക്കിയ നിരവധി താരങ്ങളുണ്ട്. ഇന്ത്യന്‍ താരം യുവരാജ് സിങ്, വെസ്റ്റിന്‍ഡീസിന്റെ കെയ്റോണ്‍ പൊള്ളാര്‍ഡ്, ദക്ഷിണാഫ്രിക്കയുടെ ഹര്‍ഷേല്‍ ഗിബ്സ് തുടങ്ങി നിരവധി താരങ്ങൾ. അന്താരാഷ്ട്ര ക്രിക്കറ്റിലും പ്രാദേശിക ക്രിക്കറ്റിലും ലോകത്തെ വിവിധ ടി20 ലീഗുകളിലും ഈ നിമിഷം അപൂര്‍വമായി പിറക്കാറുണ്ട്. അത്തരമൊരു വെടിക്കെട്ട് ഇതാ വീണ്ടും.
പാകിസ്ഥാന് താരം ഇഫ്തിഖര്‍ അഹമദാണ് ആറ് കൂറ്റന്‍ സിക്സുകള്‍ ഒറ്റയോവറില്‍ പറത്തിയത്. പാകിസ്ഥാന് സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി സംഘടിപ്പിച്ച പ്രദര്‍ശന മത്സരത്തിലാണ് പെഷവാര്‍ സാല്‍മിക്കെതിരെ ക്വാറ്റ ഗ്ലാഡിയേറ്റേഴ്സിന് വേണ്ടിയാണ് താരത്തിന്റെ മിന്നലടി.
ഇന്നിങ്സിലെ അവസാന ഓവറില്‍ പെഷവാര്‍ താരം വഹാബ് റിയാസാണ് അടികിട്ടി വലഞ്ഞത്. താരം 50 പന്തില്‍ 94 റണ്‍സുമായി പുറത്താകാതെ നിന്നു. താരത്തിന്റെ മിന്നലടി മികവില്‍ ഗ്ലാഡിയേറ്റേഴ്സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് അടിച്ചെടുത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ