സ്റ്റേഡിയത്തിന് സമീപം സ്ഫോടനം; പാകിസ്ഥാനിൽ ക്രിക്കറ്റ് പോരാട്ടം നിർത്തിവച്ചു; താരങ്ങളെ സുരക്ഷിതമായി മാറ്റി

നവാബ് അക്തർ ഖാൻ ബു​ഗ്തി സ്റ്റേഡിയത്തിലാണ് പ്രദർശന മത്സരം അരങ്ങേറിയത്. ക്വാറ്റ ഗ്ലാഡിയേറ്റഴ്സും പെഷവാർ സൽമിയും തമ്മിലായിരുന്നു പോരാട്ടം. അതിനിടെയാണ് സ്ഫോടനമുണ്ടായത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കറാച്ചി: പാകിസ്ഥാനിലെ ക്വാറ്റയിൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം സ്ഫോടനം. പിന്നാലെ പാകിസ്ഥാൻ സൂപ്പർ ലീ​ഗിന്റെ പശ്ചാത്തലത്തിൽ നടത്തിയ പ്രദർശന മത്സരം താത്കാലികമായി നിർത്തിവച്ചു. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെഹ്‍രികെ താലിബാൻ പാകിസ്ഥാൻ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

നവാബ് അക്തർ ഖാൻ ബു​ഗ്തി സ്റ്റേഡിയത്തിലാണ് പ്രദർശന മത്സരം അരങ്ങേറിയത്. ക്വാറ്റ ഗ്ലാഡിയേറ്റഴ്സും പെഷവാർ സൽമിയും തമ്മിലായിരുന്നു പോരാട്ടം. അതിനിടെയാണ് സ്ഫോടനമുണ്ടായത്.

പിന്നാലെ താരങ്ങളെ ​ഗ്രൗണ്ടിൽ നിന്ന് ഡ്രസിങ് റൂമിലേക്ക് സുരക്ഷിതമായി മാറ്റി. സ്ഫോടനത്തിനു പിന്നാലെ മുൻകരുതലായാണു കളി നിർത്തിവച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. അനുമതി ലഭിച്ചതോടെയാണു മത്സരം വീണ്ടും തുടങ്ങിയത്.

പ്രദർശന മത്സരം കാണാൻ ആരാധകരാൽ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞിരുന്നു. പാകിസ്ഥാൻ ടീം ക്യാപ്റ്റൻ ബാബർ അസം, മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി തുടങ്ങി പ്രമുഖ താരങ്ങള്‍ പ്രദർശന മത്സരത്തിനെത്തിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com