വനിതാ താരത്തോട് മോശമായി പെരുമാറി; ഫുട്ബോൾ പരിശീലകൻ അലക്സ് ആംബ്രോസിനെതിരെ ജാമ്യമില്ലാ വാറണ്ട്

2022 ജൂണിലാണ് പരാതിക്ക് ഇടയാക്കിയ സംഭവം
അലക്സ് ആംബ്രോസ്/ ട്വിറ്റർ
അലക്സ് ആംബ്രോസ്/ ട്വിറ്റർ

ന്യൂഡൽഹി: മുൻ ഇന്ത്യൻ അണ്ടർ 17 വനിതാ ഫുട്ബോൾ സഹ പരിശീലകൻ അലക്സ് ആംബ്രോസിനെതിരെ അറസ്റ്റ് വാറണ്ട്. ‍ഡൽഹി കോടതിയാണ് പരിശീലകനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. 

2022 ജൂണിലാണ് പരാതിക്ക് ഇടയാക്കിയ സംഭവം. ഇന്ത്യൻ അണ്ടർ 17 വനിതാ ടീമിന്റെ നോർവെ പര്യടനത്തിനിടെ സഹ പരിശീകനായിരുന്ന അലക്സ് ആംബ്രോസ് തന്നോട് മോശമായി പെരുമാറിയെന്ന് പ്രായപൂർത്തിയാകാത്ത ഒരു ടീം അം​ഗം പരാതി നൽകി. പിന്നാലെ അലക്സ് ആംബ്രോസിനെ സസ്പെൻഡ് ചെയ്തു.  

മുഖ്യ പരിശീലകന്‍ തോമസ് ഡെന്നര്‍ബിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആംബ്രോസിനെ സസ്‌പെന്‍ഡ് ചെയ്തത്. ടീമംഗത്തോട് അലക്സ് ആംബ്രോസ് മോശമായി പെരുമാറിയെന്നായിരുന്നു റിപ്പോര്‍ട്ട്.

മുഖ്യപരിശീലകന്റെ റിപ്പോര്‍ട്ട് ലഭിച്ചതോടെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ കാര്യനിര്‍വഹണ സമിതി ഇക്കാര്യം സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിച്ചു. തുടര്‍ന്നായിരുന്നു നടപടി.

ക്രിമിനല്‍ നിയമം വകുപ്പ് 70 പ്രകാരമാണ് ഡല്‍ഹി കോടതി ആംബ്രോസിനെതിരേ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം 25ന് കേസില്‍ അടുത്ത വാദം കേള്‍ക്കാൻ കോടതി അലക്സ് ആംബ്രോസിനെ വിളിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വാദം കേള്‍ക്കുന്നതിനിടെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് അഡീഷണല്‍ സെഷന്‍ ജഡ്ജി അലക്സ് ആംബ്രോസിന് നോട്ടീസ് അയക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com