കേരളത്തിന്റെ അഭിമാനമായി മിന്നു മണി; 30 ലക്ഷത്തിന് ഡൽഹി ക്യാപിറ്റൽസിൽ

താര ലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ, മുംബൈ ഇന്ത്യൻസ് ടീമുകളും താരത്തിനായി രം​ഗത്തുണ്ടായിരുന്നു
മിന്നു മണി/ ട്വിറ്റർ
മിന്നു മണി/ ട്വിറ്റർ

മുംബൈ: പ്രഥമ വനിതാ ഐപിഎൽ പോരാട്ടത്തിനുള്ള താര ലേലത്തിൽ കേരളത്തിനും അഭിമാന നേട്ടം. കേരളത്തിന്റെ മിന്നു മണിയെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. വനിതാ ഐപിഎൽ ടീമിലേക്കെത്തുന്ന ആദ്യ മലയാളി താരമായും ഇതോടെ മിന്നു മാറി. ​കേരളത്തിൽ നിന്ന് ഇന്ത്യൻ വനിതാ ടീമിലെത്തിയ ​ഗോത്ര വിഭാ​ഗത്തിൽപ്പെട്ട ആദ്യ താരമാണ് മിന്നു.

താര ലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ, മുംബൈ ഇന്ത്യൻസ് ടീമുകളും താരത്തിനായി രം​ഗത്തുണ്ടായിരുന്നു. ഒടുവിൽ 30 ലക്ഷം രൂപയ്ക്ക് ഡൽഹി താരത്തെ പാളയത്തിലെത്തിച്ചു. 

ബാറ്റിങിൽ മികവ് പുലർത്തുന്ന 23കാരി മികച്ച ഓഫ് സ്പിന്നർ കൂടിയാണ്. കേരളത്തിനായി അണ്ടർ 16 മുതലുള്ള എല്ലാ വിഭാഗത്തിലും കളിച്ച താരമാണ് മിന്നു. 

വയനാട് സ്വദേശിയായ മിന്നു ചരിത്രത്തിലാദ്യമായി കേരളം അണ്ടർ 23 ചാംപ്യൻമാരായപ്പോൾ ടൂർണമെന്റിലെ ടോപ് സ്കോറർ ആയിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനം ചാലഞ്ചർ ട്രോഫിയിൽ ഇന്ത്യ ബ്ലൂ ടീമിലും ബോർഡ് പ്രസിഡന്റ്സ് ഇലവനിലും ഇന്ത്യ എ ടീമിലുമെത്തിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com