
മുംബൈ: മഹാരാഷ്ട്രയില്‍ സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് നേരെ തട്ടിക്കയറുകയും കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. സപ്‌ന ഗില്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. അതേസമയം, പൃഥ്വി ഷായും സുഹൃത്തുക്കളും തന്നെ ശാരീരികമായി ആക്രമിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു.
പൃഥ്വിയുടെ കൈയില്‍ വടിയുണ്ടായിരുന്നെന്നും യുവതി വെളിപ്പെടുത്തി. സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. പൃഥ്വിയാണ് സപ്നയെ മര്‍ദിച്ചതെന്ന് അവരുടെ അഭിഭാഷകന്‍ അലി കാഷിഫ് പറഞ്ഞു. 'ഈസമയം പൃഥ്വിയുടെ കൈയില്‍ ഒരു വടി ഉണ്ടായിരുന്നു. പൃഥ്വിയുടെ സുഹൃത്തുക്കളാണ് സംഘത്തെ ആദ്യം മര്‍ദിച്ചത്. സപ്ന ഇപ്പോള്‍ ഒഷിവാര പൊലീസ് സ്റ്റേഷനിലാണ്. വൈദ്യ പരിശോധനക്ക് പോകാന്‍ പൊലീസ് അവരെ അനുവദിക്കുന്നില്ല' -അലി കാഷിഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹോട്ടലിലെത്തിയ താരത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ഒരു സംഘം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. താരം ഫോട്ടോ എടുക്കാന്‍ നിന്നുകൊടുക്കുകയും ചെയ്തു. എന്നാല്‍, ഇതിനുശേഷവും സംഘം മറ്റൊരു സെല്‍ഫി ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് പൃഥ്വി ഷാ കൂട്ടാക്കിയില്ല. ഇതോടെ സംഘം താരത്തിനെതിരെ തിരിഞ്ഞെന്നായിരുന്നു പൃഥ്വി ഷായുടെ സുഹൃത്ത് പൊലീസില്‍ നല്‍കിയ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക