തോൽവിയോടെ ​ഗ്രൂപ്പ് പോരാട്ടം അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്സ്; കൊച്ചിയിൽ ഒറ്റ ​ഗോളിന് ഹൈദരാബാദിന് മുന്നിൽ വീണു

ബോർജ ഹെരേരയാണ് ​ഹൈദരാബാ​ദിനായി വിജയ ​ഗോൾ നേടിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊച്ചി: വിജയത്തോടെ ​ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ ഹൈദരാബാദ് എഫ്സി തല്ലിക്കെടുത്തി. മറുപടിയില്ലാത്ത ഒറ്റ ​ഗോളിന് സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി. ബോർജ ഹെരേരയാണ് ​ഹൈദരാബാ​ദിനായി വിജയ ​ഗോൾ നേടിയത്.

പന്തടക്കവും പാസിങുമൊക്കെ ബ്ലാസ്റ്റേഴ്സിന്റെ കൈയിൽ ഭദ്രമായിരുന്നു. എന്നാൽ ​ആ​ദ്യ പകുതിയിൽ നേടിയ ​ഗോൾ ഹൈദരാബാദ് പ്രതിരോധിച്ചതോടെ ബ്ലാസ്റ്റേഴ്സിന്റെ വഴിമുട്ടി. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് ഉതിർക്കാനും മഞ്ഞപ്പടയ്ക്ക് സാധിച്ചില്ല. ​ഹൈദരാബാദ് കിട്ടിയ അവസരത്തിൽ വലയും ചലിപ്പിച്ചു.

29ാം മിനിറ്റിലാണ് ഹൈദരാബാദ് വിജയ ​ഗോൾ വലയിലാക്കിയത്. ടീം നീക്കത്തിലൂടെ ആയിരുന്നു ഈ ​ഗോളിന്റെ പിറവി. ബോർജ മികച്ച രീതിയിൽ ഫിനിഷ് ചെയ്തു. മിനിറ്റുകൾക്കുള്ളിൽ ഹൈദരാബാദ് രണ്ടാം ​ഗോളും വലയിലാക്കി. എന്നാൽ ഇത് ഓഫ് സൈഡായിരുന്നു. റഫറി ആദ്യം ഓഫ് സൈഡ് വിളിച്ചിരുന്നില്ല. പിന്നീടാണ് വിളിച്ചത്. 

രണ്ടാം പകുതിയിൽ സമനിലയെങ്കിലും പിടിക്കാൻ ബ്ലാസ്റ്റേഴ്സ് കിണഞ്ഞു ശ്രമിച്ചു. എന്നാൽ അതൊന്നും ഫലം കണ്ടില്ല. 

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് സമനിലക്കായി ഏറെ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ഈ പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 31 പോയിന്റുമായി ലീഗ് ഘട്ടം അഞ്ചാം സ്ഥാനത്ത് അവസാനിപ്പിച്ചു. ഹൈദരാബാദ് 42 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

ഐഎസ്എല്ലിലെ ​ഗ്രൂപ്പ് പോരാട്ടങ്ങൾക്ക് ഇതോടെ തിരശ്ശീല വീണു. മാർച്ച് രണ്ടിന് നടക്കുന്ന പ്ലേ ഓഫ് പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് ബം​ഗളൂരു എഫ്സിയെ നേരിടും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com