അമ്പരന്ന് 'ഇതിഹാസം'; ക്രിക്കറ്റ് ജീവിതത്തിലെ വിലയേറിയ നിമിഷം;  50-ാംജന്മദിനത്തില്‍ സ്റ്റേഡിയത്തില്‍ സച്ചിന്റെ പൂര്‍ണകായ പ്രതിമ; വീഡിയോ

രാജ്യത്ത് സ്റ്റേഡിയത്തിനകത്ത് ആദ്യമായാണ് ഒരുതാരത്തിന്റെ പ്രതിമ സ്ഥാപിക്കുന്നത്.
2011ല്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ ലോകകപ്പ് കിരീടം ലഭിച്ചതിന് പിന്നാലെ സച്ചിനെ തോളിലേറ്റി നടക്കുന്ന സഹകളിക്കാര്‍
2011ല്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ ലോകകപ്പ് കിരീടം ലഭിച്ചതിന് പിന്നാലെ സച്ചിനെ തോളിലേറ്റി നടക്കുന്ന സഹകളിക്കാര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കും. മുംബൈയിലെ വാങ്കഡ സ്റ്റേഡിയത്തിലാണ് സച്ചിന്റെ പ്രതിമ നിര്‍മ്മിക്കുക. രാജ്യത്ത് സ്റ്റേഡിയത്തിനകത്ത് ആദ്യമായാണ് ഒരുതാരത്തിന്റെ പ്രതിമ സ്ഥാപിക്കുന്നത്.

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനാണ് സച്ചിന്റെ പ്രതിമ നിര്‍മ്മാണത്തിന്റെ ചെലവ് വഹിക്കുക. സച്ചിന്റെ അന്‍പതാം ജന്മദിനമായി ഏപ്രില്‍ 24ന് പ്രതിമ അനാച്ഛാദനം ചെയ്യാനാണ് പരിപാടി. 

പ്രതിമ നിര്‍മ്മിക്കാനുള്ള തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയതായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രതികരിച്ചു. 'എന്റെ കരിര്‍ ആരംഭിച്ചത് ഈ സ്റ്റേഡിയത്തില്‍ വച്ചാണ്. എന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷം.. 2011ല്‍ ലോക കിരീടത്തില്‍ മുത്തമിട്ടതും ഈ ഗ്രൗണ്ടില്‍ വച്ചാണ്. അവസാനമായി ഞാന്‍ പാഡണിഞ്ഞതും ഇവിടെ വച്ചാണ്'- സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com