ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്ക് കളിക്കാനെത്തുമോ? വഴികള്‍ ഇങ്ങനെ

ഏഷ്യയിലേക്ക് ക്രിസ്റ്റ്യാനോ എത്തുമ്പോള്‍ ഇന്ത്യന്‍ മണ്ണില്‍ ക്രിസ്റ്റിയാനോ കളിക്കുമോ എന്ന ചോദ്യവും ഉയരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

റിയാദ്: സൗദി ക്ലബായ അല്‍ നസറിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കാനെത്തുന്നു എന്ന വാര്‍ത്തയോടെയാണ് കായിക ലോകം 2022നോട് വിടപറഞ്ഞത്. ഏഷ്യയിലേക്ക് ക്രിസ്റ്റ്യാനോ എത്തുമ്പോള്‍ ഇന്ത്യന്‍ മണ്ണില്‍ ക്രിസ്റ്റിയാനോ കളിക്കുമോ എന്ന ചോദ്യവും ഉയരുന്നു...

എഎഫ്പി ചാമ്പ്യന്‍സ് ലീഗ് ക്വാളിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ നോക്കുമ്പോള്‍ മൂന്ന് ഗ്രൂപ്പ് ഘട്ടവും ഒരു പ്ലേഓഫുമാണ് ഉള്ളത്. 2023-24 എഡിഷനില്‍ ഇന്ത്യയും സൗദിയും വെസ്റ്റ് റീജിയനില്‍ വരുന്നു. 2021-22 എസ്പിഎല്‍ ചാമ്പ്യനായതോടെ അല്‍ ഹിലാല്‍ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി. 

ഇനി സൗദിയുടെ പക്കലുള്ള രണ്ട് സ്ലോട്ടുകള്‍ സ്വന്തമാക്കാന്‍ പോകുന്നത് 2023-23ലെ എസ്പിഎല്‍ ചാമ്പ്യന്‍സും 2022-23ലെ കിങ് കപ്പ് വിന്നേഴ്‌സുമാണ്. ഐഎസ്എല്‍ ചാമ്പ്യന്‍ ഇന്ത്യയില്‍ നിന്നും എഎഫ്‌സി ചാമ്പ്യന്‍ഷിപ്പിലേക്ക് എത്തും. 2021-22ല്‍ വിന്നേഴ്‌സ് ഷീല്‍ഡ് സ്വന്തമാക്കി ജംഷഡ്പൂര്‍ യോഗ്യത നേടിക്കഴിഞ്ഞു. 

എസ്പിഎല്ലില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. ഒന്നാമതുള്ള അല്‍ ഷദാബിനേക്കാള്‍ രണ്ട് പോയിന്റ് കുറവ്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ഗ്രൂപ്പും ഡബിള്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാവും കളിക്കുക. ഗ്രൂപ്പ് ജേതാക്കളും മൂന്ന് റണ്ണേഴ്‌സ് അപ്പും അവസാന പതിനാറിലേക്ക് വരും. 

2022-23ലെ എസ്പിഎല്‍ അല്ലെങ്കില്‍ കിങ് കപ്പ് ജയിച്ച് അല്‍ നസര്‍ എത്തുകയും ഇന്ത്യന്‍ ക്ലബ് അതേ ഗ്രൂപ്പില്‍ എത്തുകയും ചെയ്താല്‍ ക്രിസ്റ്റ്യാനോ കളിക്കാന്‍ ഇന്ത്യയിലേക്ക് എത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com