ആദ്യ ഓവറില്‍ ഹാട്രിക്, 3 ഓവറില്‍ 6 വിക്കറ്റ്; തീപാറും ബൗളിങ്ങുമായി ഉനദ്കട്‌

ഉനദ്കട്ട് കൊടുങ്കാറ്റായതോടെ ഡല്‍ഹി ആദ്യ ഓവറില്‍ 0-3 എന്ന നിലയിലേക്ക് വീണു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ആദ്യ ഓവറില്‍ ഹാട്രിക്. തന്റെ ആദ്യ മൂന്ന് ഓവറില്‍ വീഴ്ത്തിയത് ആറ് വിക്കറ്റ്. ഇന്ത്യന്‍ ടീമില്‍ നിന്ന് രഞ്ജി ട്രോഫിയിലേക്ക് എത്തിയതിന് പിന്നാലെ മിന്നും പ്രകടനവുമായി ജയ്‌ദേവ് ഉനദ്കട്. ഡല്‍ഹിയുടെ മുന്‍നിരയെ തകര്‍ത്താണ് സൗരാഷ്ട്ര ക്യാപ്റ്റന്റെ ബൗളിങ് വന്നത്.

ടോസ് നേടിയ ഡല്‍ഹി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഉനദ്കട്ട് കൊടുങ്കാറ്റായതോടെ ഡല്‍ഹി ആദ്യ ഓവറില്‍ 0-3 എന്ന നിലയിലേക്ക് വീണു. 
തന്റെ രണ്ടാമത്തെ ഓവറിലും ഉനദ്കട്ട് ഡല്‍ഹിയെ പ്രഹരിച്ചതോടെ
5-6ലേക്ക് തകര്‍ന്നു. ഉനദ്കട്ട് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോഴേക്കും ഡല്‍ഹിയുടെ നില 10-7 എന്നായി. 

ഡല്‍ഹിയുടെ ആദ്യ നാല് ബാറ്റേഴ്‌സും ഡക്കായി. ആദ്യ ഏഴ് ബാറ്റേഴ്‌സിനും തങ്ങളുടെ സ്‌കോര്‍ രണ്ടക്കം കടത്താനായില്ല. ഒടുവില്‍ ഋതിക് ഷോകീന്റെ ചെറുത്ത് നില്‍പ്പാണ് ഡല്‍ഹി സ്‌കോര്‍ 100ന് അടിത്തേക്ക് എത്തിക്കുന്നത്. 

ദ്രുവ് ഷോറെ, വൈഭവ് റവാള്‍, ക്യാപ്റ്റന്‍ യഷ് ദുല്‍ എന്നിവരെ പുറത്താക്കിയാണ് ഉനദ്കട് ഹാട്രിക് തികച്ചത്. രഞ്ജി ട്രോഫിയിലെ ആദ്യ ഓവറില്‍ ഹാട്രിക് നേടുന്ന ആദ്യ ബൗളറുമായി ഉനദ്കട്ട് മാറി. അരങ്ങേറ്റം കുറിച്ചതിന് ശേഷം 12 വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ഉനദ്കട്ട് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് എത്തിയത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് പിഴുതാണ് ഉനദ്കട്ട് മടങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com