എന്തുകൊണ്ട് അവസാന ഓവര്‍ അക്ഷറിന് നല്‍കി? ഹര്‍ദിക്കിന്റെ വിശദീകരണം

'പ്രയാസമേറിയ നിമിഷങ്ങളിലേക്ക് ഈ ടീമിനെ വിടാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതിലൂടെ വലിയ മത്സരങ്ങളില്‍ ഗുണം ചെയ്യും'
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

മുംബൈ: ഇന്ത്യക്കെതിരായ ആദ്യ ട്വന്റി20യില്‍ അവസാന ഓവറില്‍ 13 റണ്‍സ് ആണ് ശ്രീലങ്കക്ക് ജയിക്കാന്‍ വേണ്ടിയത്. അവസാന ഓവര്‍ എറിയാന്‍ ഹര്‍ദിക് പാണ്ഡ്യ പന്ത് നല്‍കിയത് അക്ഷര്‍ പട്ടേലിന്റെ കൈകളിലേക്ക്. രണ്ട് ഓവറില്‍ 21 റണ്‍സ് വഴങ്ങി നില്‍ക്കുകയായിരുന്നു അക്ഷര്‍ ആ സമയം. എന്നിട്ടും എന്തുകൊണ്ട് അക്ഷറിന്റെ കൈകളിലേക്ക് പന്ത് നല്‍കി എന്നതില്‍ വിശദീകരണവുമായി ഹര്‍ദിക് പാണ്ഡ്യ. 

പ്രയാസമേറിയ നിമിഷങ്ങളിലേക്ക് ഈ ടീമിനെ വിടാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതിലൂടെ വലിയ മത്സരങ്ങളില്‍ ഗുണം ചെയ്യും. ഉഭയകക്ഷി പരമ്പരകളില്‍ നമ്മള്‍ എല്ലായ്‌പ്പോഴും മികച്ച് നില്‍ക്കുന്നു. എന്നാല്‍ ഇത്തരം നീക്കങ്ങളിലൂടെ നമ്മള്‍ നമ്മളെ തന്നെ വെല്ലുവിളിക്കുന്നു, ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു. 

ഒന്ന് രണ്ട് മത്സരങ്ങള്‍ നമ്മള്‍ തോറ്റേക്കാം. അതില്‍ എനിക്ക് പ്രശ്‌നം തോന്നുന്നില്ല. കാരണം ദീര്‍ഘകാലം ലക്ഷ്യമിട്ടാണ് നമ്മുടെ നീക്കങ്ങള്‍. ഇതെല്ലാം വലിയ മത്സരങ്ങളിലേക്ക് എത്തുമ്പോള്‍ നമുക്ക് ഗുണം ചെയ്യുമെന്നും ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com