ആഡംബര കാറുകള്‍ സ്വന്തമാക്കാം, പക്ഷേ സ്വയം ഓടിക്കണം എന്ന വാശി വേണ്ട: കപില്‍ ദേവ്‌

സ്റ്റൈലിഷ് കാറുകള്‍ സ്വന്തമാക്കാം. എന്നാല്‍ അവ സ്വയം ഓടിക്കണം എന്ന് നിര്‍ബന്ധം പിടിക്കരുതെന്ന് കപില്‍ ദേവ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനുണ്ടായ വാഹനാപകടം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നതായി മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. സ്റ്റൈലിഷ് കാറുകള്‍ സ്വന്തമാക്കാം. എന്നാല്‍ അവ സ്വയം ഓടിക്കണം എന്ന് നിര്‍ബന്ധം പിടിക്കരുതെന്ന് കപില്‍ ദേവ് പറഞ്ഞു. 

ഒരു ഡ്രൈവറെ വെക്കാന്‍ എളുപ്പം സാധിക്കുമെന്നാണ് കപില്‍ ദേവ് ചൂണ്ടിക്കാണിക്കുന്നത്. ഇതൊരു പാഠമാണ്. ഞാന്‍ വളര്‍ന്നു വരുന്ന ക്രിക്കറ്റ് താരമായ സമയം ഞാന്‍ ബൈക്ക് അപകടത്തില്‍പ്പെട്ടു. ആ ദിവസം മുതല്‍ സഹോദരന്‍ എന്നെ ബൈക്കില്‍ തൊടാന്‍ സമ്മതിച്ചിട്ടില്ല. ഋഷഭ് പന്ത് സുരക്ഷിതനാണ് എന്നതില്‍ ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു, ദേശിയ മാധ്യമത്തിന് നല്‍കിയ ഭിമുഖത്തില്‍ കപില്‍ ദേവ് പറഞ്ഞു. 

ഒരു ഡ്രൈവറെ വെക്കാന്‍ നിങ്ങള്‍ക്ക് എളുപ്പം സാധിക്കും

വലിയ വേഗതയുള്ള ഭംഗിയുള്ള കാര്‍ നിങ്ങള്‍ക്കുണ്ട്. പക്ഷേ ശ്രദ്ധ വേണം. ഒരു ഡ്രൈവറെ വെക്കാന്‍ നിങ്ങള്‍ക്ക് എളുപ്പം സാധിക്കും. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യേണ്ടതില്ല. ചിലര്‍ക്ക് ഡ്രൈവിങ് ഹോബിയും അഭിനിവേഷവും എല്ലാമാവും. ഈ പ്രായത്തില്‍ അങ്ങനെ ആവാം. എന്നാല്‍ നിങ്ങള്‍ക്ക് ചില ഉത്തരവാദിത്വങ്ങളും ഉണ്ട്. നിങ്ങളുടെ കാര്യം നിങ്ങള്‍ തന്നെ നോക്കണം, കപില്‍ ദേവ് പറയുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഋഷഭ് പന്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ വെച്ചായിരുന്നു അപകടം. മെഴ്‌സിഡന്റിന്റെ ജിഎല്‍ഇ കാര്‍ ആണ് പന്ത് ഓടിച്ചിരുന്നത്. ഡിവൈഡറില്‍ ഇടിച്ചതിന് പിന്നാലെ കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com