'80 വയസ് വരെ ജീവിച്ചാൽ തന്നെ അത്ഭുതം'- പാർക്കിൻസൺസ് രോ​ഗത്തിന്റെ പിടിയിലെന്ന് ഓസീസ് ക്രിക്കറ്റ് ഇതിഹാസം

ഓസ്ട്രേലിയൻ ക്രിക്കറ്റ് സംഭാവന ചെയ്ത എക്കാലത്തേയും മികച്ച താരമാണ് ബോർഡർ. ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള വാർഷിക പുരസ്കാരം ബോർഡറുടെ പേരിലാണ്. അലൻ ബോർഡർ മെഡൽ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്നി: താൻ പാർക്കിൻസൺസ് രോ​ഗത്തിന്റെ പിടിയിലാണെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം അലൻ ബോർഡർ. ഏഴ് വർഷമായി ഇതിഹാസ താരം രോ​ഗത്തിന്റെ പിടിയിലാണ്. എന്നാൽ ഇതെക്കുറിച്ച് ഇപ്പോഴാണ് ബോർഡർ വെളിപ്പെടുത്തുന്നത്. 

'രോ​ഗ വിവരം സ്വകാര്യമായിരിക്കാൻ ഇത്രയും കാലം ഞാൻ ആ​ഗ്രഹിച്ചു. എന്നാൽ ഇനി അധികകാലം അതിനു സാധിക്കില്ല. ഈ മാസം എനിക്ക് 68 വയസ് തികയും. 80 വയസ് വരെ ആയുസ് നീട്ടിക്കിട്ടിയാൽ തന്നെ വലിയ അത്ഭുതമായിരിക്കും എന്നാണ് ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്'- ബോർഡർ വ്യക്തമാക്കി. താൻ പതിയെ മടങ്ങുകയാണെന്നും അദ്ദേഹം ഒരു ഓസ്ട്രേലിയൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തലച്ചോറിനെ ബാധിക്കുന്ന രോ​ഗമാണ് പാർക്കിൻസൺസ്. മെല്ലെ, മെല്ലെ മരണം കീഴടക്കുന്ന രോ​ഗമെന്നാണ് ഇതിനെ വിലയിരുത്തുന്നത്. 

ഓസ്ട്രേലിയൻ ക്രിക്കറ്റ് സംഭാവന ചെയ്ത എക്കാലത്തേയും മികച്ച താരമാണ് ബോർഡർ. ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള വാർഷിക പുരസ്കാരം ബോർഡറുടെ പേരിലാണ്. അലൻ ബോർഡർ മെഡൽ. അ​ദ്ദേഹത്തിനുള്ള ആദരമെന്ന നിലയിലാണ് ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പോരാട്ടത്തിന് ബോർഡർ- ​ഗാവസ്കർ ട്രോഫി എന്ന പേരിട്ടതും. 

മുൻ ക്യാപ്റ്റൻ കൂടിയായ ബോർഡർ ടെസ്റ്റ് ക്രിക്കറ്റിൽ 11,000 റൺസ് തൊട്ട ആദ്യ ബാറ്ററാണ്. 156 ടെസ്റ്റുകൾ ഓസീസിനായി അദ്ദേഹം കളിച്ചു. 11,174 റൺസും നേടി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com