മെഡല്‍ പ്രതീക്ഷയില്‍ ശിവയും നിഖാതും ലോവ്‌ലിനയും; റിങിലേക്ക് കരുത്തര്‍; ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ് ടീമിനെ പ്രഖ്യാപിച്ചു

ചൈനയിലെ ഹാങ്ഷുവിലാണ് ഇത്തവണ ഏഷ്യന്‍ ഗെയിംസ് അരങ്ങേറുന്നത്. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെയാണ് പോരാട്ടം. ഗെയിംസിന്റെ 19ാം അധ്യായമാണ് ഇത്തവണ ചൈനയില്‍
നിഖാത് സരീന്‍/ ട്വിറ്റർ
നിഖാത് സരീന്‍/ ട്വിറ്റർ

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ ബോക്‌സിങ് ടീമിനെ പ്രഖ്യാപിച്ചു. ആറ് തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ശിവ ഥാപ്പ, ടോക്യോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ ലോവ്‌ലിന ബോര്‍ഗോഹയ്ന്‍, രണ്ട് തവണ ലോക ചാമ്പ്യനായ നിഖാത് സരീന്‍ എന്നിവരടക്കമുള്ളവര്‍ ടീമിലുണ്ട്. ഇവരടക്കം 13 അംഗ സംഘമാണ് ഗെയിംസില്‍ ഇന്ത്യക്കായി റിങിലെത്തുന്നത്. 

ചൈനയിലെ ഹാങ്ഷുവിലാണ് ഇത്തവണ ഏഷ്യന്‍ ഗെയിംസ് അരങ്ങേറുന്നത്. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെയാണ് പോരാട്ടം. ഗെയിംസിന്റെ 19ാം അധ്യായമാണ് ഇത്തവണ ചൈനയില്‍.

രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമെന്ന ചരിത്രമെഴുതിയാണ് നിഖാത് സരിന്‍ ഏഷ്യന്‍ ഗെയിംസിനൊരുങ്ങുന്നത്. അന്താരാഷ്ട്ര വേദിയില്‍ പുലര്‍ത്തുന്ന ആധിപത്യം തുടരുകയാണ് താരത്തിന്റെ ലക്ഷ്യം. കഴിഞ്ഞ തവണ അരങ്ങേറിയ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 50 കിലോ വിഭാഗത്തില്‍ താരം സ്വര്‍ണം സ്വന്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com