ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

ഫെഡറേഷൻ കപ്പ് തിരിച്ചെത്തുന്നു; ഐ ലീ​ഗിലേക്ക് അഞ്ച് ടീമുകൾ കൂടി

രാജ്യത്തെ സുപ്രധാന ടൂർണമെന്റായി ഈ വർഷം മുതൽ ഫെ‍ഡറേഷൻ കപ്പിനെ മാറ്റുമെന്ന് എഐഎഫ്എഫ് അധികൃതർ വ്യക്തമാക്കി

ന്യൂഡൽഹി: ഫെഡറേഷൻ കപ്പ് ഫുട്ബോൾ പോരാട്ടം തിരിച്ചെത്തുന്നു. 2023-24 സീസണിൽ ടൂർണമെന്റ് നടത്തുമെന്നു അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി. 7 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടൂർണമെന്റ് വീണ്ടും നടത്താനുള്ള നീക്കം. 

രാജ്യത്തെ സുപ്രധാന ടൂർണമെന്റായി ഈ വർഷം മുതൽ ഫെ‍ഡറേഷൻ കപ്പിനെ മാറ്റുമെന്ന് എഐഎഫ്എഫ് അധികൃതർ വ്യക്തമാക്കി. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫെഡറേഷൻ കപ്പ് പോരാട്ടം അരങ്ങേറാൻ ഒരുങ്ങുന്നത്.

ഇതിനൊപ്പം ഐലീ​ഗ് പോരാട്ടത്തിലേക്ക് പുതിയ അഞ്ച് ടീമുകൾ കൂടി വരും. കോർപ്പറേറ്റ് എൻട്രിക്കായി അപേക്ഷ സമർപ്പിച്ചവരെ ഉൾപ്പെടുത്തി ലീ​ഗ് ശക്തിപ്പെടുത്താനാണ് തീരുമാനം. 

ഐ ലീഗിലേക്ക് അഞ്ച് പുതിയ ക്ലബ്ബുകളെ കൂടി ഉള്‍പ്പെടുത്താനും എഐഎഫ്എഫ് തീരുമാനിച്ചു. ഐ ലീഗിലേക്ക് കോര്‍പ്പറേറ്റ് എന്‍ട്രിക്കായി അപേക്ഷ സമര്‍പ്പിച്ച അഞ്ച് പേരെയും ഉള്‍പ്പെടുത്തി ലീഗ് ശക്തമാക്കുക എന്നതാണ് ലക്ഷ്യം.

ഐഎംഎസ് ഫിനാന്‍സ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (വാരാണസി), നാംധാരി സീഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (ഭായിനി സാഹിബ് വില്ലേജ്, പഞ്ചാബ്), നിമിഡ യുണൈറ്റഡ് സ്‌പോര്‍ട്‌സ് ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (ബെംഗളൂരു, കര്‍ണാടക), കോണ്‍കാറ്റനേറ്റ് അഡ്വെസ്റ്റ് അഡൈ്വസറി പ്രൈവറ്റ് ലിമിറ്റഡ് (ഡല്‍ഹി), ബങ്കര്‍ഹില്‍ പ്രൈവറ്റ് ലിമിറ്റഡ് (അംബാല, ഹരിയാണന) എന്നിവരാണ് ഐ ലീഗിലേക്ക് കോര്‍പ്പറേറ്റ് എന്‍ട്രിക്കായി അപേക്ഷ സമര്‍പ്പിച്ചവര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com