വീട്ടിൽ 'കുളം കുത്തി' നെയ്മർ കുടുങ്ങി! കോടികൾ പിഴ

റിയോയിലെ പ്രാന്തപ്രദേശത്താണ് നെയ്മറുടെ ബം​ഗ്ലാവ്. 2016ലാണ് അദ്ദേഹം ഇതു വാങ്ങുന്നത്. 1,07,000 ചതുരശ്ര അടിയിലാണ് ഇതു നിർമിച്ചിരിക്കുന്നത്
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

റിയോ ഡി ജനീറോ: പരിസ്ഥിതി സംരക്ഷണം ചട്ടം ലം​ഘിച്ച് സ്വന്തം ബം​ഗ്ലാവിൽ കൃത്രിമ തടാകം നിർമിച്ച് ബ്രസീൽ സൂപ്പർ താരം നെയ്മർ കുടുങ്ങി. പാരിസ്ഥിതിക ലൈസൻസില്ലാതെ തടാകം നിർമിച്ചതിന് താരത്തിനു 3.3 ദശലക്ഷം ഡോളർ (ഏതാണ്ട് 27 കോടിയോളം രൂപ) പിഴ ശിക്ഷ. 

റിയോയിലെ പ്രാന്തപ്രദേശത്താണ് നെയ്മറുടെ ബം​ഗ്ലാവ്. 2016ലാണ് അദ്ദേഹം ഇതു വാങ്ങുന്നത്. 1,07,000 ചതുരശ്ര അടിയിലാണ് ഇതു നിർമിച്ചിരിക്കുന്നത്. ഹെലിപാഡ്, സ്പാ, ജിം എന്നിവയടക്കമുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

മം​ഗരാതിബ ‍ടൗൺ കൗൺസിലാണ് താരത്തിനു പിഴ ചുമത്തിയത്. റിയോയിൽ നിന്നു 130 കിലോമീറ്റർ അകെലയാണ് മം​ഗരാതിബ. വിനോദ സഞ്ചാര മേഖലയാണിത്. അതിനാൽ പരിസ്ഥിതി ചട്ടങ്ങൾ ഇവിടെ കർശനമാണ്. ഇതാണ് താരത്തെ വെട്ടിലാക്കിയത്. 

പരിസ്ഥിതി നിയമങ്ങളുടെ ന​ഗ്നമായ ലംഘനങ്ങളാണ് താരത്തിന്റെ ബ്ലം​ഗാവിലെന്നു കൗൺസിൽ പറയുന്നു. ചട്ടം ലംഘിച്ചുള്ള നിർമാണ പ്രവർത്തനം, നദീജലം തടഞ്ഞു വഴിതിരിച്ചുവിടൽ, അനുമതിയില്ലാതെ മണ്ണ് നീക്കൽ, സ‌സ്യങ്ങളെ നശിപ്പിക്കൽ തുടങ്ങി നിരവധി നിയമ ലംഘനടങ്ങളാണ് കണ്ടെത്തിയതെന്നും കൗൺസിൽ പറയുന്നു. നിർമാണ പ്രവർ‌ത്തനങ്ങളെല്ലാം നിർത്തിവയ്ക്കാനും കൗൺസിൽ ഉത്തരവിട്ടു. 

ഈ ഉത്തരവിനെ ചോദ്യം ചെയ്ത് നെയ്മറിനു അപ്പീൽ നൽകാം. 20 ദിവസത്തെ സാവകാശമാണ് താരത്തിനു ലഭിക്കുക. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com