ഫെഡറര്‍, സെറീന വില്ല്യംസ്, ഇനി ജോക്കോവിചും; ഗ്രാന്‍ഡ് സ്ലാമില്‍ അപൂര്‍വ നേട്ടം

വിംബിള്‍ഡണ്‍ പോരാട്ടത്തില്‍ രണ്ടാം റൗണ്ട് വിജയിച്ചാണ് ജോക്കോവിച് നേട്ടം തൊട്ടത്. ഓസ്‌ട്രേലിയന്‍ താരം ജോര്‍ദാന്‍ തോംപ്‌സനെ പരാജയപ്പെടുത്തിയാണ് ജോക്കോ നേട്ടം സ്വന്തമാക്കിയത്
നൊവാക് ജോക്കോവിച്/ എഎഫ്പി
നൊവാക് ജോക്കോവിച്/ എഎഫ്പി

ലണ്ടന്‍: ടെന്നീസ് കരിയറില്‍ മറ്റൊരു അപൂര്‍വ നാഴികക്കല് പിന്നിട്ടു ഇതിഹാസ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്. ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തില്‍ 350 വിജയങ്ങള്‍ സ്വന്തമാക്കുന്ന ടെന്നീസ് ചരിത്രത്തിലെ മൂന്നാമത്തെ മാത്രം താരവും രണ്ടാമത്തെ പുരുഷ താരവുമായി ജോക്കോവിച് മാറി.

ഇതിഹാസങ്ങളായ റോജര്‍ ഫെഡറര്‍, സെറീന വില്ല്യംസ് എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ രണ്ട് താരങ്ങള്‍. 

വിംബിള്‍ഡണ്‍ പോരാട്ടത്തില്‍ രണ്ടാം റൗണ്ട് വിജയിച്ചാണ് ജോക്കോവിച് നേട്ടം തൊട്ടത്. ഓസ്‌ട്രേലിയന്‍ താരം ജോര്‍ദാന്‍ തോംപ്‌സനെ പരാജയപ്പെടുത്തിയാണ് ജോക്കോ നേട്ടം സ്വന്തമാക്കിയത്. 

കടുത്ത വെല്ലുവിളിയാണ് തോംപ്‌സന്‍ മത്സരത്തിലുടനീളം പുലര്‍ത്തിയത്. എന്നാല്‍ പരിചയ സമ്പത്തും മികവും ജോക്കോയുടെ രക്ഷകനായി. സ്‌കോര്‍: 6-3, 7-6 (7-4), 7-5. അപൂര്‍വ വോളികളും സെര്‍വുകളുമായി തോംപ്‌സന്‍ വിട്ടുകൊടുക്കാതെ  പൊരുതിയപ്പോള്‍ മത്സരം ആവേശകരമായി മാറി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com