എയ്ഞ്ചല്‍ ഡി മരിയ സൗദിയിലേക്കില്ല; ബെന്‍ഫിക്കയില്‍ തിരിച്ചെത്തി

താരം സൗദി അറേബ്യന്‍ ക്ലബുകള്‍ മരിയക്കായി രംഗത്തുണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളെല്ലാം അസ്ഥാനത്താക്കിയാണ് താരം പോര്‍ച്ചുഗല്‍ ക്ലബില്‍ തിരിച്ചെത്തുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലിസ്ബന്‍: അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവ് എയ്ഞ്ചല്‍ ഡി മരിയ പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫിക്കയില്‍ തിരിച്ചെത്തി. ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിനായി പന്ത് തട്ടുകയായിരുന്നു മരിയ.

താരം സൗദി അറേബ്യന്‍ ക്ലബുകള്‍ മരിയക്കായി രംഗത്തുണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളെല്ലാം അസ്ഥാനത്താക്കിയാണ് താരം പോര്‍ച്ചുഗല്‍ ക്ലബില്‍ തിരിച്ചെത്തുന്നത്. 

2007 മുതല്‍ 2010 വരെയാണ് നേരത്തെ താരം ബെന്‍ഫിക്ക ജേഴ്‌സിയില്‍ കളിച്ചത്. പോര്‍ച്ചുഗല്‍ ക്ലബില്‍ നിന്നാണ് മരിയ സ്പാനിഷ് അതികായരായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയത്. നാല് വര്‍ഷം റയലില്‍ കളിച്ച മരിയ പിന്നീട് ഒരു സീസണില്‍സ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജേഴ്‌സിയിലായിരുന്നു. എന്നാല്‍ കാര്യമായ ചലനങ്ങളൊന്നും ഇംഗ്ലണ്ടില്‍ ഉണ്ടാക്കാന്‍ മരിയക്ക് സാധിച്ചില്ല. 

2015 മുതല്‍ കഴിഞ്ഞ 2022 സീസണ്‍ വരെ താരം പാരിസ് സെന്റ് ജെര്‍മെയ്‌നിലായിരുന്നു. പിന്നാലെയാണ് കഴിഞ്ഞ സീസണില്‍ മരിയ യുവന്റസിലെത്തിയത്. ഒരു സീസണ്‍ മാത്രം കളിച്ച് 35കാരന്‍ തന്റെ പഴയ തട്ടകത്തിലേക്കു തന്നെ തിരിച്ചെത്തി. ഫ്രീ ട്രാന്‍സ്ഫറിലാണ് താരം എത്തുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com