തലച്ചോറില്‍ രക്തസ്രാവം; ഇതിഹാസ ഗോള്‍ കീപ്പര്‍ വാന്‍ ഡെര്‍ സര്‍ ഐസിയുവില്‍

അവധി ആഘോഷിക്കാനായി ക്രൊയേഷ്യയില്‍ എത്തിയ സമയത്താണ് അദ്ദേഹത്തിന് തലച്ചോറില്‍ രക്ത സ്രാവമുണ്ടായത്. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ആംസ്റ്റര്‍ഡാം: ഇതിഹാസ ഡച്ച് ഗോള്‍ കീപ്പര്‍ എഡ്വിന്‍ വാന്‍ ഡെര്‍ സറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിലെ അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസ്രാവത്തെ തുടര്‍ന്നു അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഐസിയുവിലുള്ള ഇതിഹാസ താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. 

മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഗോള്‍ കീപ്പറായി ദീര്‍ഘ നാള്‍ തിളങ്ങിയ വാന്‍ ഡെര്‍ സര്‍ അയാക്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവായിരുന്നു. അയാക്‌സിനായി താരം നേരത്തെ കളിച്ചിട്ടുണ്ട്. അവധി ആഘോഷിക്കാനായി ക്രൊയേഷ്യയില്‍ എത്തിയ സമയത്താണ് അദ്ദേഹത്തിന് തലച്ചോറില്‍ രക്ത സ്രാവമുണ്ടായത്. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു.

ഈ സീസണില്‍ അയാക്‌സ് മോശം ഫോമിലാണ് കടന്നു പോയത്. 14 വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം അവസ്ഥ. പിന്നാലെ മെയ് മാസത്തില്‍ ക്ലബിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം ഒഴിയുമെന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

ലോക ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായാണ് വാന്‍ ഡെര്‍ സറിനെ കണക്കാക്കുന്നത്. 1990 മുതല്‍ 99 വരെ അയാക്‌സിനായി കളിച്ച താരം 1995ല്‍ അയാക്‌സിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി. 2008ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പവും ചാമ്പ്യന്‍സ് ലീഗ് നേട്ടം അദ്ദേഹം സ്വന്തമാക്കി. 

നെതര്‍ലന്‍ഡ്‌സിനായി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരം കൂടിയാണ് വാന്‍ ഡെര്‍ സര്‍. 130 മത്സരങ്ങളില്‍ താരം ഹോളണ്ട് ടീമിന്റെ വല കാത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com