'വിവേചനം വേണ്ട'- ക്രിക്കറ്റില്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് സമ്മാനത്തുക ഇനി തുല്യം; ചരിത്ര പ്രഖ്യാപനവുമായി ഐസിസി

ചാമ്പ്യന്‍മാരുടെ തുക ഒരുപോലെ ആക്കി. മാത്രമല്ല ഓരോ സ്ഥാനത്തിനു നല്‍കുന്ന സമ്മാനത്തുകയും തുല്യമായിരിക്കും
ബം​ഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ വനിതാ ടീം/ ട്വിറ്റർ
ബം​ഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ വനിതാ ടീം/ ട്വിറ്റർ

ഡര്‍ബന്‍: വനിതാ ക്രിക്കറ്റില്‍ ചരിത്ര പ്രഖ്യാപനവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കമ്മിറ്റി (ഐസിസി). ഇനി മുതല്‍ ഐസിസിയുടെ പുരുഷ- വനിതാ ക്രിക്കറ്റ് പോരാട്ടങ്ങളില്‍ ഒരേ സമ്മാനത്തുക നല്‍കാന്‍ അന്താരാഷ്ട്ര കമ്മിറ്റി തീരുമാനിച്ചു. 

ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ചേര്‍ന്ന ഐസിസിയുടെ വാര്‍ഷിക യോഗത്തിലാണ് വിപ്ലവകരമായ തീരുമാനം. ചാമ്പ്യന്‍മാരുടെ തുക ഒരുപോലെ ആക്കി. മാത്രമല്ല ഓരോ സ്ഥാനത്തിനു നല്‍കുന്ന സമ്മാനത്തുകയും തുല്യമായിരിക്കും. 

'ക്രിക്കറ്റ് ചരിത്രത്തിലെ നിര്‍ണായക നിമിഷമാണിത്. ഇനി ഐസിസി ടൂര്‍ണമെന്റുകളില്‍ കളിക്കുന്ന പുരുഷ, വനിതാ ടീമുകള്‍ക്ക് തുല്യ പ്രതിഫലമായിരിക്കും നല്‍കുക. അഭിമാനത്തോടെയാണ് ഐസിസി ഇക്കാര്യം പ്രഖ്യാപിക്കുന്നത്.' 

'2017 മുതല്‍ വനിതാ ക്രിക്കറ്റിലെ സമ്മാനത്തുക വര്‍ഷാ വര്‍ഷം ഉയര്‍ത്താറുണ്ട്. പുരുഷ ടീമുകളുടെ തുല്യതയിലേക്ക് എത്തിക്കാനായിരുന്നു പ്രതിഫലം ഓരോ വര്‍ഷവും ഉയര്‍ത്തിയത്.' 

'ഐസിസിയുടെ ഏകദിന, ടി20 ലോകകപ്പുകള്‍ അണ്ടര്‍ 19 ടീം പോരാട്ടങ്ങളിലും സമാന രീതി തന്നെയായിരിക്കും. ക്രിക്കറ്റ് താരങ്ങളെല്ലാം തുല്യരാണെന്ന നിലപാടാണ് ഐസിസിക്ക്. എല്ലാവര്‍ക്കുമുള്ള കായിക ഇനമാണ് ക്രിക്കറ്റ്.' 

'അടുത്ത നാല് വര്‍ഷത്തേക്കുള്ള മീഡിയ റൈറ്റ്‌സും വാണിജ്യ പരിപാടികളും കൂടുതല്‍ പണം സ്വരൂപിക്കാനായാണ് വിഭാവനം ചെയ്തിരിക്കുന്നത്. അംഗങ്ങളായ എല്ലാ രാജ്യങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. കൂടുതല്‍ വരുമാനവും ലഭിക്കും. അതിനാല്‍ ക്രിക്കറ്റിന്റെ വികാസത്തിനായി കൂടുതല്‍ തുകം ചെലവഴിക്കാനും തീരുമാനിച്ചു'- ഐസിസി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com