എലൈറ്റ് പട്ടികയില്‍ സെവാഗിനെ പിന്തള്ളി കോഹ്‌ലി;  മുന്നില്‍ ഇനി ലക്ഷ്മണ്‍

ടെസ്റ്റില്‍ 28 സെഞ്ച്വറികളും അത്ര തന്നെ അര്‍ധ സെഞ്ച്വറികളും കോഹ്‌ലിക്കുണ്ട്. 254 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍
വിരാട് കോഹ്‌ലി/ ട്വിറ്റർ
വിരാട് കോഹ്‌ലി/ ട്വിറ്റർ

റോസോ: ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ ഇതിഹാസം ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ പിന്തള്ളി വിരാട് കോഹ്‌ലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 25 റണ്‍സ് നേടിയാണ് എലൈറ്റ് പട്ടികയില്‍ കോഹ്‌ലി സ്ഥാനം മെച്ചപ്പെടുത്തിയത്. 

ടെസ്റ്റില്‍ നിലവില്‍ 8,515 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. 8,503 റണ്‍സാണ് ടെസ്റ്റില്‍ നേടിയത്. 

സച്ചിന്‍ ടെണ്ടല്‍ക്കറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. താരം 15,921 റണ്‍സ് നേടി. 13,265 റണ്‍സുമായി രാഹില്‍ ദ്രാവിഡ് രണ്ടാമതും 10,122 റണ്‍സുമായി ഗാവസ്‌കര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. 8,781 റണ്‍സുമായി വിവിഎസ് ലക്ഷ്മണാണ് നാലാമത്. ലക്ഷമണിന്റെ റെക്കോര്‍ഡിനും അധികം ആയുസില്ലെന്നു ചുരുക്കം. 

ടെസ്റ്റില്‍ 28 സെഞ്ച്വറികളും അത്ര തന്നെ അര്‍ധ സെഞ്ച്വറികളും കോഹ്‌ലിക്കുണ്ട്. 254 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 109 ടെസ്റ്റുകളും 185 ഇന്നിങ്‌സുകളും കളിച്ചാണ് താരം ഇത്രയും റണ്‍സ് കണ്ടെത്തിയത്. 48.72 റണ്‍സാണ് ആവറേജ്. 55.34 ആണ് സ്‌ട്രൈക്ക് റേറ്റ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com