ഏഷ്യൻ അത്‌ലറ്റിക്സ്; എം ശ്രീശങ്കറിനു വെള്ളി; ഒളിംപിക്സിലേക്ക്

8.37 മീറ്റർ താണ്ടിയാണ് താരം വെള്ളി നേടിയത്. ഒളിംപിക്സ് യോ​ഗ്യത 8.27 മീറ്ററാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബാങ്കോക്ക്: ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കറിനു വെള്ളി. 2024 ലെ പാരിസ് ഒളിംപിക്സിനും മികച്ച പ്രകടനം പുറത്തെടുത്ത് താരം യോ​ഗ്യത നേടി. 

8.37 മീറ്റർ താണ്ടിയാണ് താരം വെള്ളി നേടിയത്. ഒളിംപിക്സ് യോ​ഗ്യത 8.27 മീറ്ററാണ്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണ് ബാങ്കോക്കിലേത്. 

8.40 മീറ്റർ ചാടി ചൈനീസ് തായ്പേയ് താരം യുടാങ് ലിനാണ് സ്വർണം നേടിയത്. 8.08 മീറ്റർ താണ്ടിയ ചൈനയുടെ മിങ്കുൻ ഹാങ് വെങ്കലം നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com