'യൂറോപ്യന്‍ ഫുട്‌ബോളിന്റെ നിലവാരം ഇടിഞ്ഞു; എംഎല്‍എസ് അല്ല, മികച്ചത് സൗദി പ്രൊ ലീഗ്'- റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ സൗദിയിലേക്ക് പോയതിനു പിന്നാലെ കരിം ബെന്‍സിമ, എന്‍ഗോളോ കാന്റെ, റുബന്‍ നവസ് അടക്കമുള്ള താരങ്ങളും വിവിധ സൗദി ടീമുകളില്‍ എത്തിയിരുന്നു
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ/ എഎഫ്പി
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ/ എഎഫ്പി


റിയാദ്: സൗദി പ്രോ ലീഗ് അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിനേക്കാള്‍ എത്രയോ മുകളിലാണെന്നു അല്‍ നസര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയെ എംഎല്‍എസ് ടീം ഇന്‍ര്‍ മയാമി കഴിഞ്ഞ ദിവസം ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. പിന്നാലെയാണ് ക്രിസ്റ്റ്യാനോയുടെ ശ്രദ്ധേയ പ്രതികരണം. 

ക്രിസ്റ്റ്യാനോ സൗദിയിലേക്ക് പോയതിനു പിന്നാലെ കരിം ബെന്‍സിമ, എന്‍ഗോളോ കാന്റെ, റുബന്‍ നവസ് അടക്കമുള്ള താരങ്ങളും വിവിധ സൗദി ടീമുകളില്‍ എത്തിയിരുന്നു. ബെന്‍സിമ അല്‍ ഇത്തിഹാദിലും കാന്റെ, നവാസ് എന്നിവര്‍ അല്‍ ഹിലാലിലും എത്തി. ഇക്കാര്യത്തെക്കുറിച്ചുള്ള സൂപ്പര്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെ- 

'എംഎല്‍എസിനേക്കാള്‍ ഏറ്റവും മികച്ചതാണ് സൗദി ലീഗ്. ഞാന്‍ യൂറോപ്പില്‍ നിന്നു സൗദിയിലേക്ക് മാറി. ഇപ്പോള്‍ ധാരാളം മികച്ച കളിക്കാര്‍ സൗദിയിലേക്ക് വരുന്നു. ഞാന്‍ കാരണമാണ് അവര്‍ക്കൊക്കെ വഴി തുറന്നു കിട്ടിയത്.' 

'യൂറോപ്പിലേക്ക് മടങ്ങി പോയി കളിക്കാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് 38 വയസായി. യൂറോപ്യന്‍ ഫുട്‌ബോളിന്റെ നിലവാരത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. ഏക സാധ്യത പ്രീമിയര്‍ ലീഗില്‍ മാത്രമാണ്. അവര്‍ ഇപ്പോഴും മികവോടെ നില്‍ക്കുന്നു. മറ്റു ലീഗുകളെല്ലാം പ്രീമിയര്‍ ലീഗിന് പിന്നിലാണ്'- ക്രിസ്റ്റ്യാനോ വ്യക്തമാക്കി. 

യൂറോപ്പില്‍ കളിക്കുന്ന കാലത്ത് മെസിയും റൊണാള്‍ഡോയും തമ്മില്‍ വ്യക്തിഗത നേട്ടങ്ങളില്‍ പോരാട്ടമുണ്ടായിരുന്നു. പിന്നാലെ കഴിഞ്ഞ സീസണില്‍ ക്രിസ്റ്റ്യാനോ ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് സൗദി പ്രൊ ലീഗിലേക്ക് മാറി. പിഎസ്ജി താരമായ മെസിയെ ടിമിലെത്തിക്കാന്‍ ചില സൗദി ക്ലബുകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ താരം സൗദിയിലേക്ക് പോകാതെ അമേരിക്കയിലേക്കാണ് ചേക്കേറിയത്. മുന്‍ ബാഴ്‌സലോണ സഹ താരം സെര്‍ജിയോ ബുസ്‌കറ്റ്‌സും മയാമിയില്‍ മെസിക്കൊപ്പമുണ്ട്. 2025 വരെയാണ് ഇരുവരുടേയും കാലാവധി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com