റസ്സലിന്റെ കൂറ്റന്‍ സിക്‌സര്‍ ചെന്നു വീണത് കുഞ്ഞ് ആരാധകന്റെ തലയില്‍; ആശ്വസിപ്പിക്കാന്‍ ഓടിയെത്തി, ഒപ്പിട്ട് ബാറ്റ് സമ്മാനിച്ചു; ഹൃദ്യം (വീഡിയോ)

ലോസ് ആഞ്ജല്‍സ് നൈറ്റ്‌റൈഡേഴ്‌സിനായി ബാറ്റിങിനു ഇറങ്ങിയ റസ്സലിന്റെ ഒരു കൂറ്റന്‍ സിക്‌സര്‍ ഗാലറിയിലെ ആരാധക കൂട്ടത്തിലേക്കാണ് പറന്നു വീണത്
വീഡിയോ സ്ക്രീൻ ഷോട്ട്
വീഡിയോ സ്ക്രീൻ ഷോട്ട്

വാഷിങ്ടന്‍: മേജര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടത്തിനിടെ ആരാധകരുടെ ഹൃദയം കീഴടക്കി വിന്‍ഡീസ് ബാറ്റര്‍ ആന്ദ്രെ റസ്സല്‍. ലോസ് ആഞ്ജല്‍സ് നൈറ്റ്‌റൈഡേഴ്‌സും വാഷിങ്ടന്‍ ഫ്രീഡം ടീമും തമ്മിലുള്ള മേജര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടത്തിനിടെയാണ് സംഭവങ്ങള്‍. 

ലോസ് ആഞ്ജല്‍സ് നൈറ്റ്‌റൈഡേഴ്‌സിനായി ബാറ്റിങിനു ഇറങ്ങിയ റസ്സലിന്റെ ഒരു കൂറ്റന്‍ സിക്‌സര്‍ ഗാലറിയിലെ ആരാധക കൂട്ടത്തിലേക്കാണ് പറന്നു വീണത്. പന്ത് ഒരു കൊച്ചു ആരാധകന്റെ തലയിലാണ് ചെന്നു പതിച്ചത്. 86 മീറ്റര്‍ ദൂരത്തിലാണ് സിക്‌സ് വന്നു വീണത്. നിര്‍ഭാഗ്യവശാല്‍ പന്ത് കുട്ടിയുടെ തലയില്‍ വന്നു വീഴുകയായിരുന്നു. 

മത്സര ശേഷം ഈ കുട്ടിയെ കാണാനും അവനോട് പന്ത് കൊണ്ടതിന്റെ വിവരങ്ങള്‍ തേടാനും റസ്സല്‍ എത്തി. അവന്റെ തല പരിശോധിച്ച വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ എത്തുമ്പോള്‍ പന്ത് വരുന്നത് ശ്രദ്ധിക്കണമെന്നു താരം കുട്ടിയെ ഉപദേശിച്ചു.

പിന്നാലെ അവനെ കെട്ടിപ്പിടിച്ച റസ്സല്‍ കുട്ടി കൊണ്ടു വന്ന കുഞ്ഞ് ക്രിക്കറ്റ് ബാറ്റിലും ഒരു തൊപ്പിയിലും തന്റെ കൈയൊപ്പു സമ്മാനിച്ചു അവനു നല്‍കി. ഒപ്പം നിന്നു ഒരു ഫോട്ടോയും എടുത്താണ് റസ്സല്‍ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ മാതൃക ക്രിക്കറ്റ് ലോകത്തിനു സമ്മാനിച്ചത്. 

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റസ്സല്‍ 37 പന്തില്‍ ആറ് വീതം സിക്‌സും ഫോറും സഹിതം അടിച്ചെടുത്തത് 70 റണ്‍സ്. എന്നാല്‍ മത്സരത്തില്‍ ലോസ്ആഞ്ജല്‍സ് നൈറ്റ്‌റൈഡേഴ്‌സ് പരാജയപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com