ശ്രീലങ്കൻ ക്രിക്കറ്റ് താരം ലാഹിരു തിരിമന്നെ വിരമിച്ചു; ലോകകപ്പ് നേടിയ ടീമിൽ അം​ഗം

ലങ്കയ്‌ക്കായി തിരിമന്നെ 44 ടെസ്റ്റും 127 ഏകദിനങ്ങളും 26 രാജ്യാന്തര ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്
ലാഹിരു തിരിമന്നെ/ ഫെയ്സ്ബുക്ക്
ലാഹിരു തിരിമന്നെ/ ഫെയ്സ്ബുക്ക്

കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് താരം ലാഹിരു തിരിമന്നെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 13 വര്‍ഷം നീണ്ട കരിയറിനാണ് മുപ്പത്തിമൂന്നുകാരനായ താരം വിരാമമിട്ടത്. ലങ്കയ്‌ക്കായി തിരിമന്നെ 44 ടെസ്റ്റും 127 ഏകദിനങ്ങളും 26 രാജ്യാന്തര ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 

ശ്രീലങ്കയുടെ ഏഷ്യാ കപ്പ് വിജയത്തില്‍ ഉയര്‍ന്ന റണ്‍വേട്ടക്കാരനായ താരം ടി20 ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു. 2015ല്‍ ലോകകപ്പ് സെഞ്ചുറിയടക്കം 861 റണ്‍സ് നേടിയതാണ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം. കഴിഞ്ഞ വര്‍ഷത്തോടെ ടെസ്റ്റ് ടീമില്‍ നിന്ന് തിരിമന്നെ പുറത്തായിരുന്നു. 

ടെസ്റ്റില്‍ 2088 ഉം, ഏകദിനത്തില്‍ 3194 ഉം, രാജ്യാന്തര ടി20യില്‍ 291 റണ്‍സുമാണ് താരത്തിന്‍റെ സമ്പാദ്യം. രാജ്യാന്തര ക്രിക്കറ്റില്‍ ഏഴ് സെഞ്ചുറികളാണ് തിരിമന്നെയുടെ പേരിലുള്ളത്. 2010ല്‍ ഏകദിനത്തിലൂടെയാണ് ഇടംകൈയന്‍ ബാറ്ററായ ലഹിരു തിരിമന്നെ രാജ്യാന്തര ക്രിക്കറ്റിൽ തുടക്കം കുറിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com