2,721 കോടി രൂപ; എംബാപ്പെയെ സ്വന്തമാക്കാന്‍ ലോക റെക്കോര്‍ഡ് തുകയുമായി സൗദി ക്ലബ് 

ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ ലോക റെക്കോര്‍ഡ് തുകയുമായി സൗദി ക്ലബ്
എംബാപ്പെ, ഫോട്ടോ: ട്വിറ്റർ
എംബാപ്പെ, ഫോട്ടോ: ട്വിറ്റർ

പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ ലോക റെക്കോര്‍ഡ് തുകയുമായി സൗദി ക്ലബ്. അല്‍ഹിലാലാണ് 2,721 കോടി രൂപയുടെ വാഗ്ദാനവുമായി ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ സമീപിച്ചത്. നിലവില്‍ പിഎസ്ജിയുടെ താരമാണ് എംബാപ്പെ.

പിഎസ്ജിയുമായുള്ള എംബാപ്പെയുടെ കരാര്‍ 2024ല്‍ അവസാനിക്കും. കരാര്‍ നീട്ടാന്‍ എംബാപ്പെയ്ക്ക് താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കരാര്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ താരത്തെ മറ്റൊരു ക്ലബിന് വില്‍ക്കുന്ന കാര്യം പിഎസ്ജി ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. താരത്തെ സ്വന്തമാക്കാന്‍ സ്‌പെയിന്‍ ക്ലബ് റിയല്‍ മാഡ്രിഡും രംഗത്ത് ഉണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com