കപിലിനെ പിന്തള്ളി, വിക്കറ്റ് നേട്ടത്തില്‍ വാല്‍ഷിനൊപ്പം ജഡേജ

വിന്‍ഡീസ് അതികായ പേസര്‍ വാല്‍ഷ് 38 മത്സരങ്ങളില്‍ നിന്ന് 44 വിക്കറ്റുകളുമായി നേട്ടത്തില്‍ മുന്നിലായിരുന്നു. ഈ പട്ടികയിലാണ് വാല്‍ഷിനൊപ്പം ജഡേജയും എത്തിയത്
വിക്കറ്റെടുത്ത ജഡേജയെ അഭിനന്ദിക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമ/ പിടിഐ
വിക്കറ്റെടുത്ത ജഡേജയെ അഭിനന്ദിക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമ/ പിടിഐ

കിങ്‌സ്റ്റന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ജയം അനായാസമാക്കിയത് ബൗളര്‍മാരാണ്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന്റെ പോരാട്ടം 114 റണ്‍സില്‍ അവസാനിപ്പിച്ചത് നാല് വിക്കറ്റെടുത്ത കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമായിരുന്നു. 

മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ജഡേജ അപൂര്‍വ നേട്ടത്തിലും തന്റെ പേര് എഴുതി ചേര്‍ത്തു. വിന്‍ഡീസ് ഇതിഹാസ പേസര്‍ കോര്‍ട്‌നി വാല്‍ഷിനൊപ്പമാണ് ജഡേജ നേട്ടത്തിലെത്തിയത്. 

ഇന്ത്യ- വിന്‍ഡീസ് ഏകദിന പോരാട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളറെന്ന റെക്കോര്‍ഡാണ് ജഡേജയും സ്വന്തമാക്കിയത്. 

30 ഏകദിന മത്സരങ്ങളാണ് ഇന്ത്യന്‍ ജേഴ്‌സിയില്‍ ജഡേജ വെസ്റ്റ് ഇന്‍ഡീനെതിരെ കളിച്ചത്. ഇന്നലെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ താരത്തിന്റെ കരീബീയന്‍ ടീമിനെതിരായ വിക്കറ്റ് നേട്ടം 44ല്‍ എത്തി. 28.68 എക്കോണമിയിലാണ് നേട്ടം. 

വിന്‍ഡീസ് അതികായ പേസര്‍ വാല്‍ഷ് 38 മത്സരങ്ങളില്‍ നിന്ന് 44 വിക്കറ്റുകളുമായി നേട്ടത്തില്‍ മുന്നിലായിരുന്നു. ഈ പട്ടികയിലാണ് വാല്‍ഷിനൊപ്പം ജഡേജയും എത്തിയത്. 24.15 ആണ് വാല്‍ഷിന്റെ എക്കോണമി. 

42 മത്സരങ്ങളില്‍ നിന്നു 43 വിക്കറ്റുകള്‍ വീഴ്ത്തിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവിനെയാണ് ജേഡജ നേട്ടത്തില്‍ പിന്തള്ളിയത്. 28.88 ആണ് കപിലിന്റെ എക്കോണമി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com