'ബോറിങ്'... 'ബോറിങ്'; നിങ്ങള്‍ എന്താണു പറയുന്നത് സുഹൃത്തേ? വീണ്ടും ഓസീസ് താരങ്ങളെ 'ചൊറിഞ്ഞ്' ഇംഗ്ലണ്ട് ആരാധകന്‍ (വീഡിയോ)

അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ മത്സരം അവസാനിച്ചതിനു പിന്നാലെ ഡ്രസിങ് റൂമിലേക്ക് ഓസീസ് താരങ്ങള്‍ മടങ്ങുന്നതിനിടെയാണ് പുതിയ വിവാദം
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ലണ്ടന്‍: ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കു നേരെ മോശം പെരുമാറ്റവുമായി ഇംഗ്ലണ്ട് ആരാധകന്‍. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെയുണ്ടായ ലോര്‍ഡ്‌സിലെ ലോങ് റൂം വിവാദത്തിനു പിന്നാലെയാണ് സമാനമായ മറ്റൊരു സംഭവം കൂടെ. ഇതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നുണ്ട്.

അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ മത്സരം അവസാനിച്ചതിനു പിന്നാലെ ഡ്രസിങ് റൂമിലേക്ക് ഓസീസ് താരങ്ങള്‍ മടങ്ങുന്നതിനിടെയാണ് പുതിയ വിവാദം. ബാസ്‌ബോള്‍ ശൈലിയില്‍ ബാറ്റു വീശി ഓസ്‌ട്രേലിയക്കു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചിരുന്നു. 

ഇതിന്റെ നിരാശയില്‍ താരങ്ങള്‍ ഡ്രസിങ് റൂമിലേക്ക് സ്‌റ്റെപ്പ് കയറി പോകുന്നതിനിടെ കാണികള്‍ക്കിടയില്‍ നിന്നു ഒരാള്‍ ഓരോ ഓസീസ് താരത്തിനു നേര്‍ക്കും 'ബോറിങ്'... 'ബോറിങ്' എന്നു പറയുന്നുണ്ടായിരുന്നു. മുതിര്‍ന്ന ഒരു ഇംഗ്ലീഷ് ആരാധകനാണ് ഇത്തരത്തില്‍ പെരുമാറിയത്. അതിനിടെ മര്‍നസ് ലബുഷെയ്‌നും ഉസ്മാന്‍ ഖവാജയും ഇതു കേട്ടപ്പോള്‍ അവിടെ നിന്നു ഇയാളോട് എന്താണ് പറയുന്നത് എന്നു ചോദിച്ചു. 

'നിങ്ങള്‍ എന്താണു പറയുന്നത്?  എന്താണ് സുഹൃത്തേ നിങ്ങള്‍ എല്ലാവരുടേയും അടുത്തേക്ക് പോയി ഇങ്ങനെ പറയുന്നത്'- ലബുഷെയ്ന്‍ ആരാധകന്റെ അടുത്തേക്ക് നീങ്ങി നിന്നു ചോദിച്ചു. ഖവാജ പ്രായം ചെന്ന ഈ ഇംഗ്ലണ്ട് ആരാധകനോട് ശാന്തനായി ഇരിക്കാനാണ് ആവശ്യപ്പെട്ടത്. 

ആഷസ് രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലാണ് നേരത്തെയുള്ള വിവാദ സംഭവങ്ങള്‍. ബെയര്‍‌സ്റ്റോയുടെ നാടകീയ പുറത്താകലിനു പിന്നാലെ ടീം ലഞ്ചിനു പിരിഞ്ഞു. ഈ ഘട്ടത്തില്‍ ഓസീസ് താരങ്ങള്‍ ലോങ് റൂമിലൂടെ നടന്നു പോകുന്നതിനിടെയാണ് ഖവാജ, വാര്‍ണര്‍ എന്നിവര്‍ക്കു നേരെ എംസിസി അംഗങ്ങളുടെ വാക്കു തര്‍ക്കം. ചിലര്‍ കോണിപ്പടി കയറിപ്പോകുന്ന മറ്റ് ഓസീസ് താരങ്ങള്‍ക്കു നേരെ കൂവി വിളിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ വലിയ തോതില്‍ സാമൂഹിക മാധ്യങ്ങളില്‍ പ്രചരിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com