കിരീടം വേണം! 'മനോലോ മാജിക്കില്‍' പ്രതീക്ഷ; എഫ്‌സി ഗോവയ്ക്ക് പുതിയ കോച്ച്
പനാജി: ഐഎസ്എല്‍ ടീം എഫ്‌സി ഗോവ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. ഹൈദരാബാദ് എഫ്‌സിയെ കന്നി ഐഎസ്എല്‍ കിരീടത്തിലേക്ക് നയിച്ച സ്പാനിഷ് പരിശീലകന്‍ മനോലോ മാര്‍ക്വേസാണ് അവരുടെ പുതിയ കോച്ച്.
രണ്ട് തവണ ഫൈനലിലെത്തിയിട്ടും ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ഗോവ വരും സീസണില്‍ ആ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഐഎസ്എല്‍ ഫുട്‌ബോളില്‍ മികച്ച റെക്കോര്‍ഡുള്ള ആളാണ് മനോലോ. രണ്ട് വര്‍ഷത്തെ കരാറിലാണ് സ്പാനിഷ് കോച്ചിന്റെ ഗോവയിലേക്കുള്ളവരവ്.
മോശം റെക്കോര്‍ഡിലൂടെ കടന്നു പോകുകയായിരുന്ന ഹൈദരാബാദിനെ കഴിഞ്ഞ മൂന്ന് സീസണുകളിലായി സ്ഥിരതയോടെ കളിപ്പിക്കാന്‍ മനോലോയ്ക്ക് സാധിച്ചു. 2021-22 സീസണില്‍ ഹൈദരാബാദ് ഐഎസ്എല്‍ കിരീടവും സ്വന്തമാക്കി.
എല്ലാ ടൂര്‍ണമെന്റിലുമായി മനോലോ 75 മത്സരങ്ങളിലാണ് ഹൈദരാബാദിനെ പരിശീലിപ്പിച്ചത്. 48 ശതമാനമാണ് വിജയ നിരക്ക്.
പൊസഷന്‍ കാത്ത് മികച്ച ആക്രമണം നടത്തുന്നതാണ് മനോലോയുടെ തന്ത്രം. യുവ താരങ്ങളെ വളര്‍ത്തിയെടുത്തു അവരുടെ മികവ് രാകി മിനുക്കാന്‍ കെല്‍പ്പുള്ള പരിശീലകന്‍ കൂടിയാണ് 54കാരന്‍.
ഐഎസ്എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച ടീമും ഏറ്റവും കൂടുതല്‍ ഗോളടിച്ച ടീമും ഗോവയാണ്. അവരുടെ ആക്രമണ ഫുട്‌ബോള്‍ ഫിലോസഫിയോട് ഏറ്റവും യോജിച്ചു നില്‍ക്കുന്ന ആളാണ് മനോലോ. സ്പാനിഷ് പരിശീലകനിലൂടെ കിരീടമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാമെന്ന പ്രതീക്ഷയിലാണ് ഗോവ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക