"ഈ ചിത്രം ഒരുപാടുനാൾ അലട്ടും, ആ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസമൊരുക്കും"; സഹായവുമായി സേവാ​ഗ് 

കുട്ടികൾക്ക് ഗുരുഗ്രാമിലെ സെവാഗ് ഇന്റർനാഷണൽ സ്‌കൂളിൽ പഠനത്തിന് സൗകര്യമൊരുക്കുമെന്ന് താരം
ട്രെയിന്‍ അപകടം/ പിടിഐ
ട്രെയിന്‍ അപകടം/ പിടിഐ

ന്യൂഡൽഹി: ഒഡിഷ ട്രെയിൻ അപകടത്തിൽ രക്ഷിതാക്കളെ നഷ്ടമായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. കുട്ടികൾക്ക് ഗുരുഗ്രാമിലെ സെവാഗ് ഇന്റർനാഷണൽ സ്‌കൂളിൽ പഠനത്തിന് സൗകര്യമൊരുക്കുമെന്ന് താരം അറിയിച്ചു. ട്വിറ്ററിലൂടെയാണ് സെവാഗ് ഇക്കാര്യം അറിയിച്ചത്.

"ഈ ചിത്രം ഒരുപാട് നാൾ നമ്മളെ അലട്ടും. ഏറ്റവും സങ്കടകരമായ ഈ അവസരത്തിൽ എനിക്ക് ചെയ്യാനാകുന്ന ഏറ്റവും ചെറിയ കാര്യം ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ മക്കളുടെ വിദ്യാഭ്യാസകാര്യമെങ്കിലും ഏറ്റെടുക്കാനാണ്. ആ കുട്ടികൾക്ക് സെവാഗ് ഇന്റർനാഷണൽ സ്‌കൂളിൽ താമസിച്ച് പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ്", ട്രെയിൻ അപകടത്തിന്റെ ചിത്രം പങ്കുവച്ച് സെവാഗ് ട്വിറ്ററിൽ കുറിച്ചു. 

നേരത്തെ അദാനി ഗ്രൂപ്പും ട്രെയിനപകടത്തിൽ മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com