മധ്യനിരയിൽ തലമുറ മാറ്റം; ജൂഡ‍് ബെല്ലിങ്ഹാം റയൽ മാഡ്രിഡിൽ

വെറ്ററൻ താരങ്ങളുടെ ദീർഘ നാളായി റയലിന്റെ എൻജിനുകളുമായിരുന്ന ടോണി ക്രൂസ്- ലൂക്ക മോഡ്രിച് സഖ്യത്തിന് പകരക്കാരെ വളർത്താനുള്ള ഒരുക്കത്തിലാണ് റയൽ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാ‍ഡ്രിഡ്: സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിൽ തലമുറ മാറ്റത്തിന് തുടക്കം. യൂറോപ്യൻ വമ്പൻമാരായ നോട്ടമിട്ടിരുന്ന ബൊറൂസിയ ഡോർട്മുണ്ട് താരം ജൂഡ് ബെല്ലിങ്ഹാമിനെ റയൽ സ്വന്തം പാളയത്തിലെത്തിച്ചു. മധ്യനിരയിലെ ശ്രദ്ധേയനായ താരമാണ് ബെല്ലിങ്ഹാം. ലിവർപൂളും ആഴ്സണലുമെല്ലാം 19കാരനെ സ്വന്തമാക്കാൻ രം​ഗത്തുണ്ടായിരുന്നു. 

103 ദശലക്ഷം യൂറോയ്ക്കാണ് ജർമൻ ക്ലബിൽ നിന്നു ഇം​ഗ്ലീഷ് പ്രതിഭാധനനായ മധ്യനിരക്കാരൻ സാന്റിയാ​ഗോ ബെർണാബുവിലെത്തുന്നത്. ആറ് വർഷത്തെ കരാറാണ് താരം ഒപ്പിട്ടത്. മെഡിക്കൽ ഉടൻ നടക്കും. 

വെറ്ററൻ താരങ്ങളുടെ ദീർഘ നാളായി റയലിന്റെ എൻജിനുകളുമായിരുന്ന ടോണി ക്രൂസ്- ലൂക്ക മോഡ്രിച് സഖ്യത്തിന് പകരക്കാരെ വളർത്താനുള്ള ഒരുക്കത്തിലാണ് റയൽ. കരിം ബെൻസിമ, ഈദൻ ഹസാർഡ്, മാർക്കോ അസെൻസിയോ അടക്കമുള്ള താരങ്ങൾ ക്ലബിനോട് വിട പറഞ്ഞിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com