പോണ്ടിങ് പുറത്തേക്ക്; ഗാംഗുലി ഡല്‍ഹി ക്യാപിറ്റല്‍സ് മുഖ്യ പരിശീലകന്‍? 

ഇക്കഴിഞ്ഞ സീസണില്‍ ടീമിന്റെ പ്രകടനം അമ്പേ മോശമായിരുന്നു. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ പരാജയപ്പെട്ട അവര്‍ പതിയെയാണ് ടൂര്‍ണമെന്റില്‍ വിജയ വഴിയില്‍ എത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ ഐപിഎല്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുക മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും മുന്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ തന്ത്രങ്ങളില്‍. മുന്‍ ഓസീസ് നായകനും നിലവില്‍ പരിശീലകനുമായ റിക്കി പോണ്ടിങിനെ ഒഴിവാക്കാന്‍ ഡല്‍ഹി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് ടീമിന്റെ സ്ഥിരീകരണം വന്നിട്ടില്ല. 

ഇക്കഴിഞ്ഞ സീസണില്‍ ടീമിന്റെ പ്രകടനം അമ്പേ മോശമായിരുന്നു. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ പരാജയപ്പെട്ട അവര്‍ പതിയെയാണ് ടൂര്‍ണമെന്റില്‍ വിജയ വഴിയില്‍ എത്തിയത്. പ്ലേ ഓഫ് സാധ്യത ഏറ്റവും ആദ്യം അവസാനിപ്പിക്കേണ്ടി വന്ന ടീമും ഡല്‍ഹിയായിരുന്നു. അഞ്ച് വിജയങ്ങള്‍ മാത്രമാണ് ഡല്‍ഹിക്ക് ഇത്തവണ നേടാന്‍ സാധിച്ചത്. 2018 മുതല്‍ ടീമിന്റെ മുഖ്യ പരിശീലകനാണ് പോണ്ടിങ്. 

നിലവില്‍ ഡല്‍ഹി ടീമിന്റെ ഡയറക്ടറാണ് ഗാംഗുലി. 2019 ഡല്‍ഹി ടീമിന്റെ മെന്ററായിരുന്നു ഗാംഗുലി. 2020ലും ഗാംഗുലി അതേ സ്ഥാനത്തുണ്ടായിരുന്നു. രണ്ട് സീസണിലും ഡല്‍ഹി പ്ലേ ഓഫിലെത്തുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com