റോളണ്ട് ഗാരോസില്‍ ഇത്തവണയും 'ഇഗ ചരിതം'

ഫൈനലില്‍ കടുത്ത വെല്ലുവിളിയാണ് ചെക് താരം ഉയര്‍ത്തിയത്. രണ്ടാം സെറ്റ് മുചോവ പിടിക്കുകയും ചെയ്തു. സ്‌കോര്‍: 6-2, 5-7, 6-4
ഇഗ സ്വിയടെക്/ ട്വിറ്റര്‍
ഇഗ സ്വിയടെക്/ ട്വിറ്റര്‍

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗ സ്വിയടെകിന്. ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്ക് താരം കരോലിന മുചോവയെ വീഴ്ത്തിയാണ് ലോക ഒന്നാം നമ്പര്‍ താരമായ സ്വിയടെക് കിരീടം നിലനിര്‍ത്തിയത്. കഴിഞ്ഞ വര്‍ഷവും പോളണ്ട് താരം തന്നെയാണ് കിരീടം സ്വന്തമാക്കിയത്. 

ഫൈനലില്‍ കടുത്ത വെല്ലുവിളിയാണ് ചെക് താരം ഉയര്‍ത്തിയത്. രണ്ടാം സെറ്റ് മുചോവ പിടിക്കുകയും ചെയ്തു. സ്‌കോര്‍: 6-2, 5-7, 6-4. 

കരിയറിലെ നാലാം ഗ്രാന്‍ഡ് സ്ലാം കിരീടമാണ് സ്വിയടെക് നേടിയത്. മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം കൂടിയാണിത്. നേരത്തെ 2020ലാണ് ആദ്യമായി സ്വിയടെക് റോളണ്ട് ഗാരോസില്‍ കിരീടമുയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണും താരം സ്വന്തമാക്കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com