സുരേഷ് റെയ്‌ന ലങ്ക പ്രീമിയര്‍ ലീഗിലേക്ക്; 50,000 അടിസ്ഥാന വില

2010, 11, 18, 21 വര്‍ഷങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഐപിഎല്‍ കിരീട നേട്ടത്തില്‍ താരം പങ്കാളിയായി
സുരേഷ് റെയ്‌ന/ ട്വിറ്റർ
സുരേഷ് റെയ്‌ന/ ട്വിറ്റർ

കൊളംബോ: മുന്‍ ഇന്ത്യന്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന ലങ്ക പ്രീമിയര്‍ ലീഗിലേക്ക്. താര ലേലത്തില്‍ റെയ്‌നയും രജിസ്റ്റര്‍ ചെയ്തു. 50,000 അടിസ്ഥാന വിലയാണ് താരത്തിന്. ഈ മാസം 14നാണ് താര ലേലം. ജൂണ്‍ 30 മുതല്‍ ഓഗസ്റ്റ് 20 വരെയാണ് ടൂര്‍ണമെന്റ്. 

ലങ്ക പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ നേരത്തെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ കളിച്ചിരുന്നു. 2020ല്‍ കാന്‍ഡി ടസ്‌കേഴ്‌സിനായാണ് താരം കളിച്ചത്. 

2010, 11, 18, 21 വര്‍ഷങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഐപിഎല്‍ കിരീട നേട്ടത്തില്‍ താരം പങ്കാളിയായി. ചെന്നൈ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ റെയ്‌ന ചെന്നൈയുടെ എക്കാലത്തേയും മികച്ച റണ്‍ വേട്ടക്കാരില്‍ ഒരാളാണ്. ടീമിനായി 176 മത്സരങ്ങള്‍ കളിച്ച റെയ്‌ന 4687 റണ്‍സും അടിച്ചെടുത്തു. 

ചെന്നൈ ടീമിന് വിലക്കുള്ള കാലത്ത് റെയ്‌ന ഗുജറാത്ത് ലയണ്‍സിന്റെ നായകനായിരുന്നു. 2016, 17 സീസണുകളിലാണ് താരം ടീമിനെ നയിച്ചത്. ഐപിഎല്ലില്‍ ആകെയുള്ള റണ്‍സ് സമ്പാദ്യം 5500 ആണ്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് റെയ്‌ന. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് റെയ്‌ന സജീവ ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് സംഭവാന ചെയ്ത ഭാവനാ സമ്പന്നനായ താരങ്ങളില്‍ ശ്രദ്ധേയ താരമാണ് റെയ്‌ന. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് പുറത്തെടുക്കാന്‍ കെല്‍പ്പുള്ള ബാറ്ററാണ് താരം. 

അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ആദ്യമായി സെഞ്ച്വറി നേടിയ താരവും റെയ്‌നയാണ്. 2010ലെ ലോകകപ്പിലാണ് താരം ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറി നേടിയത്. ഇന്ത്യക്കൊപ്പം 2011ലെ ലോകകപ്പ് നേട്ടത്തിലും 2013 ചാമ്പ്യന്‍സ് ട്രോഫി കിരീട നേട്ടത്തിലും റെയ്‌ന പങ്കാളിയായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 8000 റണ്‍സ് നേടി.

ഈ വാർത്ത കൂടി വായിക്കൂ 

പിന്തള്ളിയത് ബാബര്‍ അസമിനെ; ഹാരി ടെക്ടര്‍ക്ക് ഐസിസി പുരസ്‌കാരം; വനിതകളില്‍ തിപാച പുതവോങ്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com